കൊടകര കുഴല്‍പ്പണ കേസ് സംബന്ധിച്ച് പുറത്തുവന്ന പുതിയ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്ന ഓഫീസ് സെക്രട്ടറിയെ രണ്ട് വര്‍ഷം മുന്‍പ് പുറത്താക്കിയതാണ്. തിരൂര്‍ സതീഷ് ഇപ്പോള്‍ വിഷയം ചര്‍ച്ചയാക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തിരൂര്‍ സതീഷ് ഇപ്പോള്‍ ആര്‍ക്കൊപ്പമാണെന്ന് അന്വേഷിക്കണം. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പിആര്‍ ഏജന്‍സിയാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. തേഞ്ഞൊട്ടിയ മുനയൊടിഞ്ഞ ആരോപണങ്ങളുമായി എല്‍ഡിഎഫും യുഡിഎഫും മുന്‍പും വന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പൊലീസ് അന്വേഷിച്ച് ചാര്‍ജ് ഷീറ്റ് നല്‍കിയ കേസാണിത്. ചെറിയ ചെറിയ കാര്യങ്ങള്‍ ഊതി പെരുപ്പിക്കുകയാണ്. ബിജെപിയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ നോക്കേണ്ട. സംസ്ഥാനത്ത് വലിയ ഭരണവിരുദ്ധ വികാരമാണ് നിലവിലുള്ളത്. സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.