കൊടകര കുഴല്‍പ്പണ കേസ് വീണ്ടും അന്വേഷിക്കണം; ഇഡി അന്വേഷണം സര്‍ക്കസ് പോലെയെന്ന് വിഎസ് സുനില്‍കുമാര്‍

കൊടകര കുഴല്‍പ്പണ കേസില്‍ പുതിയ വെളിപ്പെടുത്തലുകളുണ്ടായ സാഹചര്യത്തില്‍ വീണ്ടും അന്വേഷണം വേണമെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. കേസിലെ ഇഡി അന്വേഷണം സര്‍ക്കസ് പോലെയാണെന്നും വിഎസ് സുനില്‍കുമാര്‍ കുറ്റപ്പെടുത്തി. കേസിലെ സാക്ഷികൂടിയായ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

കോടികളുടെ കുഴല്‍പ്പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായാണ് എത്തിച്ചതെന്ന് സതീഷ് പറഞ്ഞു. ഓഫീസില്‍ ആറ് ചാക്കുകളിലായി നിറച്ചാണ് പണം എത്തിച്ചതെന്നും സതീഷ് പറഞ്ഞു. കൊടകര കുഴല്‍പ്പണ ഇടപാട് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവം തന്നെയാണ്. സംഭവത്തിന് തലേദിവസം ബിജെപി ഓഫീസിലാണ് പണം എത്തിയത്. പണം കൊണ്ടുവന്ന ധര്‍മ്മരാജനും കൂട്ടാളികള്‍ക്കും ബിജെപി ജില്ലാ ഓഫീസലില്‍ നിന്ന് അറിയിച്ചത് അനുസരിച്ചാണ് താന്‍ താമസ സൗകര്യം ഏര്‍പ്പാടാക്കി നല്‍കിയതെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.

പുലര്‍ച്ചെ അവര്‍ പോയ ശേഷമാണ് കൊടകരയിലെ സംഭവം നടക്കുന്നത്. ബിജെപിയ്ക്ക് കൊണ്ടുവന്ന പണമാണെന്ന് പൊലീസിന്റെ കുറ്റപത്രത്തിലും പറയുന്നുണ്ട്. ധര്‍മ്മരാജന്‍ ആദ്യം ജില്ലാ കമ്മിറ്റി ഓഫീസില്‍ വരുമ്പോള്‍ സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനും അവിടെ ഉണ്ടായിരുന്നുവെന്നും സതീഷ് വ്യക്തമാക്കി.

കവര്‍ച്ച ചെയ്യപ്പെട്ടത് തൃശൂര്‍ ജില്ലാ ഓഫീസില്‍ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോയ കോടികളാണ്. 2021 ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ ആയിരുന്നു സംഭവം നടന്നത്. 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കാറുടമ പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ നഷ്ടപ്പെട്ടത് 3.5 കോടിയാണെന്ന് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് കേസിലെ 23 പ്രതികള്‍ പിടിയിലായി. പ്രതികളെല്ലാം ജാമ്യത്തിലിറങ്ങുകയും ചെയ്തു. സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകനെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ പുറത്തുവന്നിരിക്കുന്ന വെളിപ്പെടുത്തല്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കും.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍