രാഹുൽ ഗാന്ധി വീണ്ടും കേരളത്തിൽ മത്സരിക്കണം; കൊടിക്കുന്നിൽ സുരേഷ്; ആവശ്യം ഉന്നയിച്ചത് പ്രവർത്തക സമിതി യോഗത്തിൽ 

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കണമെന്ന ആവശ്യവുമായി കൊടിക്കുന്നിൽ സുരേഷ്. പ്രവർത്തക സമിതി യോഗത്തിലാണ് ഇക്കാര്യം അവശ്യപ്പെട്ടത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ വിജിപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം കാരണമായെന്ന് കൊടിക്കുന്നിൽ അഭിപ്രായപ്പെട്ടു.

അയോഗ്യത വന്നപ്പോൾ രാഹുലിന് അനുകൂലമായ വികാരം കേരളത്തിൽ എമ്പാടും ഉണ്ടായി. ഇത്തവണയും മികച്ച വിജയം നേടാനുള്ള തന്ത്രങ്ങൾ കേരളത്തിലെ കോൺഗ്രസിന്റെ പക്കൽ ഉണ്ട്.വിജയസാധ്യത അനുസരിച്ച് മണ്ഡലങ്ങളെ വേർതിരിച്ച് പ്രവർത്തനങ്ങൾ ഇപ്പോഴേ ഏകോപിപ്പിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടതായും കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേര്‍ത്തു.

കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖർഗെ വന്നത് കർണാടകത്തിൽ ദളിത്‌ വോട്ട് കോൺഗ്രസിന് അനുകൂലമായി മാറാൻ സഹായകമായി. ഒബിസി സംവരണപരിധി കൂട്ടണ്ട കാലം അതിക്രമിച്ചുവെന്നും അതിനാലാണ് കോൺഗ്രസ് ഇക്കാര്യം പ്രമേയത്തിൽ ആവശ്യപ്പെട്ടതെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.

സംഘടനാ തലത്തിൽ സംവരണം വേണമെന്നും. ദളിത്‌ വിഭാഗങ്ങൾക്ക് സംഘടനാ തലത്തിൽ കൂടുതൽ പ്രാതിനിധ്യം നൽകുന്നത് വിജയസാധ്യത കൂട്ടുമെന്നും കൊടിക്കുന്നിൽ പറഞ്ഞു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍