ലോകായുക്ത ഭേദഗതി; അഭിപ്രായവ്യത്യാസത്തെ കുറിച്ച് സി.പി.ഐയുമായി ചര്‍ച്ച ചെയ്യും: കോടിയേരി ബാലകൃഷ്ണന്‍

ലോകായുക്ത ഭേദഗതി സംബന്ധിച്ച അഭിപ്രായവ്യത്യാസത്തില്‍ സിപിഐയുമായി ചര്‍ച്ച ചെയ്യുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ . സിപിഐയുമായി പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കും. സിപിഐ മന്ത്രിമാര്‍ കൂടി പങ്കെടുത്താണ് ഓര്‍ഡിനന്‍സ് സംബന്ധിച്ച് തീരുമാനമെടുത്തത്.

ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. ഇനി ചര്‍ച്ച എന്തിനാണ്. ചര്‍ച്ചയ്ക്ക് അവസരമുണ്ടായിരുന്നു, അന്നു ചര്‍ച്ച നടന്നില്ല. ഇനി ബില്ല് വരുമ്പോള്‍ ചര്‍ച്ച നടക്കട്ടെ. മന്ത്രിസഭ ഒരു തവണ മാറ്റി വച്ച വിഷയമാണ് ഇത് എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തിരുത്താന്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ രംഗത്ത് വരണമെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യോഗി കേരളത്തെക്കുറിച്ച് തെറ്റായ ചിത്രം നല്‍കാന്‍ ശ്രമിച്ചു. യുപിയില്‍ ബിജെപി തോറ്റാല്‍ ജനങ്ങള്‍ക്ക് നേട്ടമായിരിക്കും.

അവിടെ കാട്ടുനീതിയാണ് നടക്കുന്നത്. സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതാണ്. യോ?ഗിയുടെ വിവാദ പരാര്‍ശത്തെത്തുടര്‍ന്ന് കേരള താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന ചര്‍ച്ച രാജ്യത്തുണ്ടായി എന്നും കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

Latest Stories

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്