മാധ്യമ വിചാരണയ്ക്ക് അനുസരിച്ചാണ് ടിക്കാറാം മീണയുടെ നടപടി, പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്തു നിന്ന് മാറി നില്‍ക്കണമെന്ന് പറയാനുള്ള അധികാരം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കില്ല: രൂക്ഷവിമര്‍ശനവുമായി കോടിയേരി

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാസര്‍ഗോഡ് കള്ളവോട്ട് നടന്നുവെന്നത് യു.ഡി.എഫിന്റെ പ്രചാരണ തന്ത്രമാണ്. സ്വാഭാവിക നീതി നിഷേധിച്ചു കൊണ്ട് മൂന്നുപേരെ കുറ്റക്കാരായി വിധിയെഴുതുകയാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ചെയ്തത്. അത്തരത്തില്‍ ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് സ്വീകരിക്കേണ്ടുന്ന നടപടിക്രമങ്ങളൊന്നും അദ്ദേഹം പാലിച്ചതായി കാണുന്നില്ലെന്ന് കോടിയേരി കുറ്റപ്പെടുത്തി. ടിക്കാറാം മീണ വിധി പറഞ്ഞു കൊണ്ട് പ്രഖ്യാപിച്ചിരിക്കുന്നത് ഒരു പഞ്ചായത്ത് മെമ്പര്‍ കുറ്റം ചെയ്തുവെന്നാണ്. എന്തടിസ്ഥാനത്തിലാണ് ഈ നിഗമനത്തില്‍ അദ്ദേഹം എത്തിയതെന്നും കോടിയേരി ചോദിച്ചു.

അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ അവര്‍ പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്തു നിന്നും മാറി നില്‍ക്കണമെന്നാണ് ടിക്കാറാം മീണ ആവശ്യപ്പെടുന്നത്. ആരോപിക്കുന്ന കാര്യം ശരിയല്ലെന്നു തെളിഞ്ഞാല്‍ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം തിരിച്ചു കൊടുക്കാന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കു സാധിക്കുമോയെന്നും കോടിയേരി ചോദിച്ചു.

പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്തു നിന്ന് മാറി നില്‍ക്കണമെന്ന് പറയാനുള്ള അധികാരം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കില്ല. തദ്ദേശ ഭരണ സ്ഥാപനത്തിലെ അംഗത്തിന്റെ മെമ്പര്‍ സ്ഥാനം റദ്ദാക്കാന്‍ സംസ്ഥാന ഇലക്ഷന്‍ കമ്മീഷനെ അധികാരമുള്ളൂവെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

മാധ്യമ വിചാരണയ്ക്ക് അനുസരിച്ചാണ് ടിക്കാറാം മീണ നടപടിയെടുത്തത്. നിഷ്പക്ഷനായി തീരുമാനമെടുക്കേണ്ടയാളാണ് അദ്ദേഹം.
സംസ്ഥാന ഇലക്ഷന്‍ കമ്മീഷനായി പ്രവര്‍ത്തിക്കുന്ന ഓഫീസറുടെ തലയ്ക്കു മുകളില്‍ കയറി നില്‍ക്കുന്ന സമീപനമാണ് ടിക്കാറാം മീണ സ്വീകരിച്ചിരിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍