12,000-ന്റെ പരിപ്പ് കേരളത്തില്‍ വേവില്ല; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കോടിയേരി

ദിവസം 12,000 രൂപ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനം പുതിയതല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. മാസം 18,000 രൂപ വേതനം ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. ഇവിടെ വന്ന് ഇത്തരം പ്രഖ്യാപനം നടത്തിയാല്‍ ആരാണ് വോട്ട് ചെയ്യുക എന്നും അദ്ദേഹം ചോദിച്ചു.

മിനിമം വേതനം എന്ന, തൊഴിലാളി സംഘടനകള്‍ മുന്നോട്ടു വെച്ച ആവശ്യം പോലും അംഗീകരിക്കാതെയാണ് ഇത്തരമൊരു വാഗ്ദാനം മുന്നോട്ടുവെയ്ക്കുന്നത്. പ്രഖ്യാപനം കോണ്‍ഗ്രസിന്റെ സ്ഥിരം തിരഞ്ഞെടുപ്പ് അവകാശവാദം മാത്രമാണെന്നും കോടിയേരി പരിഹസിച്ചു.

സ്വന്തം പാര്‍ട്ടിയുടെ ദേശീയാധ്യക്ഷന്‍ എവിടെ മത്സരിക്കണമെന്ന് പോലും ഉറപ്പില്ലാത്ത പാര്‍ട്ടിയാണോ കോണ്‍ഗ്രസെന്ന് കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം തുടരുമ്പോഴാണ് ഒരു തിരഞ്ഞെടുപ്പ് കാലത്തും ഇതുപോലെ ഒരു കോപ്രായം കണ്ടിട്ടില്ലെന്നും ഇതെന്തൊരു കോപ്രായമാണെന്നും കോടിയേരി ചോദിച്ചത്.

Latest Stories

'വലിയ കസേരകൾ കിട്ടട്ടെ, സന്ദീപ് വാര്യർ ബലിദാനികളെ വഞ്ചിച്ചു'; കോൺഗ്രസ്സ് പ്രവേശനത്തിൽ പരിഹസിച്ച് കെ സുരേന്ദ്രൻ

ഐപിഎല്‍ മെഗാ ലേലത്തിന് 574 താരങ്ങള്‍; സൂപ്പര്‍ താരത്തെ ഒഴിവാക്കി; പൂര്‍ണ്ണ ലിസ്റ്റ്

ഉപതിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും; രണ്ട് ദിവസങ്ങളിലായി ആറ് പൊതുയോഗങ്ങൾ

സര്‍ക്കാര്‍ ജോലി വാങ്ങി തരാം; ദിഷ പഠാനിയുടെ പിതാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും

'അപ്രസക്തനായ വ്യക്തി'; സന്ദീപ് വാര്യരുടെ ചുവട് മാറ്റത്തിൽ പ്രതികരിച്ച് പ്രകാശ് ജാവ്‌ദേക്കർ

ഒടുവിൽ നിനക്ക് അത് സാധിച്ചല്ലോ, നായകനെക്കാൾ സന്തോഷത്തിൽ ഹാർദിക് പാണ്ഡ്യാ; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അമരന്‍ പ്രദര്‍ശിപ്പിക്കണ്ട, തിയേറ്ററിന് നേരെ ബോംബേറ്; പ്രതിഷേധം കടുക്കുന്നു

അർഹതപ്പെട്ട സഹായം കേന്ദ്രം നിഷേധിക്കുന്നു; കേരളത്തോട് മാത്രം എന്തുകൊണ്ടാണ് ഈ സമീപനം: മന്ത്രി കെ ​രാ​ജൻ

രാഹുലോ അഭിമന്യു ഈശ്വരനോ അല്ല! രോഹിത്തിന്റെ അഭാവത്തില്‍ മറ്റൊരു ഓപ്പണറെ നിര്‍ദ്ദേശിച്ച് രവി ശാസ്ത്രി