കൊല്ലത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; അപകടം കുട്ടികള്‍ കളിക്കുന്നതിനിടെ

കൊല്ലത്ത് സ്‌കൂളിലെ കിണറ്റില്‍ വീണ് വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക്. കൊല്ലം കുന്നത്തൂരിലാണ് ഇന്ന് രാവിലെ അപകടം സംഭവിച്ചത്. തുരുത്തിക്കര എംടിയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഫെബിനാണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഫെബിന്‍ കാല്‍ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു.

സംഭവത്തിന് പിന്നാലെ കിണറ്റില്‍ വീണ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ ജീവനക്കാരനാണ് രക്ഷപ്പെടുത്തിയത്. കുട്ടിയുടെ കാലിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിണറിന്റെ മൂടിയ്ക്ക് ബലക്കുറവുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടിട്ടുണ്ട്. സ്‌കൂളില്‍ എഇഒ നടത്തിയ പരിശോധനയില്‍ കിണറ്റിന്റെ മൂടി ദ്രവിച്ചിരുന്നതായി കണ്ടെത്തി. ഡിഒയ്ക്കും ഡിഡിഇയ്ക്കും ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Latest Stories

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം