കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി

കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസിൽ 3 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. തമിഴ്‌നാട് മധുര സ്വദേശികളായ അബ്ബാസലി, ഷംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാൻ എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. എട്ട് വർഷം ജയിലിൽ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് പ്രതികൾ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.

2016 ജൂണ്‍ 15നായിരുന്നു മുന്‍സിഫ് കോടതിക്കു സമീപം കിടന്ന തൊഴില്‍ വകുപ്പിന്റെ ഉപയോഗിക്കാത്ത ജീപ്പില്‍ ചോറ്റുപാത്രത്തില്‍ ബോംബുവച്ച് പ്രതികൾ സ്‌ഫോടനം നടത്തിയത്. അബ്ബാസ് അലി, ഷംസൂണ്‍ കരിം രാജ, ദാവൂദ് സുലൈമാന്‍, ഷംസുദ്ദീന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. അതേസമയം കേസിൽ നേരത്തെ നാലാം പ്രതി ഷംസുദ്ദിനെ കോടതി വെറുതെ വിട്ടിരുന്നു.

നാലാം പ്രതി ഷംസുദ്ദീനെ മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെ വിട്ടത്. ഇസ്രത്ത് ജഹാൻ കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിലാണ് സ്ഫോടനമെന്നായിരുന്നു പൊലീസിൻ്റെ കണ്ടെത്തൽ. 8 വർഷം ജയിലിൽ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൻ്റെ വിചാരണക്കിടെ അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കിയിരുന്നു. നിരോധിത സംഘടനയായ ബേസ്മൂവ്‌മെൻ്റിൻ്റെ പ്രവർത്തകരാണ് തമിഴ്‌നാട് മധുര സ്വദേശികളായ പ്രതികൾ.

Latest Stories

ഐഐടികളിൽ രണ്ട് ദിവസത്തെ ആർത്ത അവധി; ശനിയാഴ്ച അവധി ദിവസമാക്കി പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി

ഗവര്‍ണറുടെ നടപടി നിയമവിരുദ്ധം; ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനം ചാന്‍സിലറുടെ പ്രീതി അനുസരിച്ച്; പൊട്ടിത്തെറിച്ച് മന്ത്രി ആര്‍ ബിന്ദു

കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്ന് വീണു; കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ അപകടം

ആറ് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രം, എങ്കിലും സ്റ്റാർ സ്‌ട്രൈക്കർ എംബാപ്പെ റയൽ മാഡ്രിഡിൽ പ്രിയപ്പെട്ടതാണ്

ആനകൾ പരസ്പരം സ്പർശിച്ച് നിൽക്കുന്നത് അംഗീകരിക്കാനാവില്ല; ആളുകളുടെ സുരക്ഷ കൂടി പരിഗണിക്കണം: ഹൈക്കോടതി

ഭരണഘടനയെ അവഹേളിച്ച കേസിൽ സജി ചെറിയാനെതിരെ അന്വേഷണം വേണ്ട; ക്രൈം ബ്രാഞ്ച് മേധാവിക്ക് നിർദേശം നൽകി സർക്കാർ

വിദ്വേഷ പരാമർശം; സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനും എതിരെ കേസില്ല, അന്വേഷണം അവസാനിപ്പിച്ച് പൊലീസ്

'അവന്‍ പ്രതിരോധിക്കുകയും ആത്മവിശ്വാസമുണ്ടെന്ന് കാണിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു, പക്ഷേ അവന്‍ അങ്ങനെയല്ല': പരിഹാസവുമായി മുഹമ്മദ് സിറാജ്

മുനമ്പം വഖഫ് ഭൂമി പ്രശ്നം; ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് വിജ്ഞാപനം ഇറക്കി സ‍ർ‌ക്കാ‍ർ

"എംബപ്പേ വന്നതിൽ പിന്നെ റയൽ മാഡ്രിഡ് മോശമായി"; തുറന്നടിച്ച് മുൻ ജർമ്മൻ താരം