കൊല്ലം ജില്ല ബി കാറ്റഗറിയില്‍, ഉത്തരവിറക്കി ജില്ല കളക്ടര്‍

കോവിഡ് വ്യാപന തോത് കണക്കാക്കി കൊല്ലം ജില്ലയില്‍ ബി ക്യാറ്റഗറി നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ല മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലയെ ബി ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ഉത്തരവിട്ടത്. സി ക്യാറ്റഗറി നിയന്ത്രണങ്ങള്‍ ആയിരുന്നു ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്നത്.

ജില്ല മെഡിക്കല്‍ ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കോവിഡ് ഒക്ക്യുപ്പെന്‍സി, കോവിഡ് അഡ്മിന്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലയെ ബി ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്തണം എന്നാണ് ശിപാര്‍ശ.

ഇതോടെ ജില്ലയില്‍ സിനിമ തിയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിംനേഷ്യം എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കും. ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ക്കും, വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. സാമൂഹ്യ, സാംസ്്കാരിക, രാഷ്ട്രീയ, മത, സാമുദായിക പൊതു പരിപാടികള്‍ക്ക് അനുമതി ഇല്ല.

നിലവില്‍ ബി ക്യാറ്റഗറിയില്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളാണുള്ളത്. മലപ്പുറം, കോഴിക്കോട് ജില്ലകള്‍ ക്യാറ്റഗറി എയിലും ആണ്. കാസര്‍ഗോഡ് ഒരു ക്യാറ്റഗറിയിലും ഉള്‍പ്പെടുന്നില്ല.