കോട്ടയം വഴിയുള്ള അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍ മെമു ട്രാക്കില്‍; കൊല്ലത്തുനിന്നും എറണാകുളത്തേക്കുള്ള സര്‍വീസ് ആരംഭിച്ചു; അവസാനനിമിഷം സമയക്രമത്തില്‍ മാറ്റം

കോട്ടയം വഴി ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ച കൊല്ലം -എറണാകുളം അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍ മെമു സര്‍വീസ് ആരംഭിച്ചു. ഇന്നു പുലര്‍ച്ചെ 5.55ന് കൊല്ലം സ്റ്റേഷനില്‍നിന്ന് യാത്ര തിരിച്ച ട്രെയിന്‍ 9.35ന് എറണാകുളം ജങ്ഷനില്‍ എത്തിച്ചേരും. തിരികെ 9.50ന് എറണാകുളം സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട് പകല്‍ 1.30ന് കൊല്ലം സ്റ്റേഷനില്‍ എത്തും. ശനിയും ഞായറും ഒഴികെ സര്‍വീസ് ഉണ്ടാകും. കൊല്ലം വിട്ടാല്‍ ജില്ലയില്‍ ശാസ്താംകോട്ട, കരുനാഗപ്പള്ളി സ്റ്റേഷനില്‍ മാത്രമായിരുന്നു സ്റ്റോപ്പ്.

ഇതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് മണ്‍റോതുരുത്തും പെരിനാടും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചതോടെ ആദ്യം പ്രഖ്യാപിച്ച സമയത്തിലും മാറ്റംവരുത്തിയിട്ടുണ്ട്. കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ എന്നിവയാണ് മറ്റ് സ്റ്റോപ്പുകള്‍.

പുതുക്കിയ സമയക്രമം

കൊല്ലം രാവിലെ 5.15 (പുറപ്പെടുന്നത്), പെരിനാട് 6.23, മണ്‍റോതുരുത്ത് 6.31, ശാസ്താംകോട്ട 6.40, കരുനാഗപ്പള്ളി 6.51, കായംകുളം 7.06, മാവേലിക്കര 7.14, ചെങ്ങന്നൂര്‍ 7.26, തിരുവല്ല 7.35, ചങ്ങനാശേരി 7.44, കോട്ടയം 8.06, ഏറ്റുമാനൂര്‍ 8.17, കുറുപ്പുന്തറ 8.26, വൈക്കം റോഡ് 8.35, പിറവം റോഡ് 8.43, മുളന്തുരുത്തി 8.54, തൃപ്പൂണിത്തുറ 9.04, എറണാകുളം 9.35.

എറണാകുളം രാവിലെ 9.50 (പുറപ്പെടുന്നത്), തൃപ്പൂണിത്തുറ 10.07, മുളന്തുരുത്തി 10.18, പിറവംറോഡ് 10.30, വൈക്കം റോഡ് 10.38, കുറുപ്പുന്തറ 10.48, ഏറ്റുമാനൂര്‍ 10.57, കോട്ടയം 11.10, ചങ്ങനാശേരി 11.31, തിരുവല്ല 11.41, ചെങ്ങന്നൂര്‍ 11.51, മാവേലിക്കര 12.03, കായംകുളം 12.13, കരുനാഗപ്പള്ളി 12.30, ശാസ്താംകോട്ട 12.40, മണ്‍റോതുരുത്ത് 12.47, പെരിനാട് 12.54, കൊല്ലം 1.30.

Latest Stories

"ഞങ്ങൾ തോറ്റതിന് കാരണം ആ ഒരു പിഴവ് കൊണ്ട് മാത്രമാണ്"; തോൽവിയുടെ കാരണം വ്യക്തമാക്കി ബംഗ്ലാദേശ് ക്യാപ്റ്റൻ

ജയത്തിന് പിന്നാലെ സഞ്ജുവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ചർച്ചയാകുന്നു, നിമിഷങ്ങൾക്കുളിൽ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പ്രതിഷേധ ചൂടില്‍ നിയമസഭ, സ്പീക്കര്‍ പദവിക്ക് അപമാനമെന്ന് വിഡി സതീശന്‍; ചോദ്യോത്തര വേള ബഹിഷ്‌കരിച്ച് പ്രതിപക്ഷം

അവര്‍ ചുംബിക്കുന്നതും കെട്ടിപ്പുണരുന്നതും ഞാന്‍ ചിത്രീകരിച്ചില്ല, 'കാതലി'ല്‍ ഇന്റിമേറ്റ് സീന്‍ ഒഴിവാക്കിയതിന് കാരണം മമ്മൂട്ടി അല്ല: ജിയോ ബേബി

'ബാഴ്‌സിലോണയെ വെല്ലാൻ ആർക്കേലും സാധിക്കുമോ'; ടീമിനെ വാനോളം പുകഴ്ത്തി ഹാൻസി ഫ്ലിക്ക്

ഹമാസിനെ പൂര്‍ണമായും കീഴടക്കി; ഗാസ പിടിച്ചടക്കി; യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രഖ്യാപനവുമായി ഇസ്രയേല്‍

'ഈ പരിപാടി നീ നിര്‍ത്തിക്കോ': സഞ്ജുവിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം ഉയര്‍ത്തിക്കാട്ടി ആകാശ് ചോപ്ര

ഇത് എന്റെ പുനർജ്ജന്മം, നന്ദി പറയേണ്ടത് ആ താരത്തോട്; മത്സരശേഷം വരുൺ ചക്രവർത്തി പറയുന്നത് ഇങ്ങനെ

ഗ്വാളിയോറിലേത് സാമ്പിള്‍ മാത്രം, ഗംഭീര്‍ ആ ഉറപ്പ് നല്‍കി കഴിഞ്ഞു, വൈകാതെ നാം സഞ്ജുവിന്റെ വിശ്വരൂപം കാണും!

സ്‌ക്രിപ്റ്റ് ലോക്ക്ഡ്, മലയാളത്തിലെ ക്ലാസിക് ക്രിമിനല്‍ ഈസ് കമിംഗ് ബാക്ക്; ട്രെന്‍ഡ് ആയി 'ദൃശ്യം 3'