ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പത്മകുമാറിനെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ മൊഴിയോ?, കുറ്റവാളികളുടെ ലക്ഷ്യത്തിൽ ഇനിയും അവ്യക്തതകൾ

കൊല്ലം ഓയൂരിൽ ആറുവയസുകാരി അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവിരങ്ങൾ പുറത്ത്. പ്രതികളെന്ന് കണ്ടെത്തിയവരെ കസ്റ്റഡിയിലെടുക്കാൻ സഹായകമായത് ഇവർ കുട്ടിയുമായി കയറിയ ഓട്ടോയിലെ ഡ്രൈവറുടെ മൊഴിയാണ്. കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും, കൂട്ടിയുടെ വിവരണവുമാണ് പൊലീസിനെ ചാത്തന്നൂർ സ്വദേശി പത്മകുമാറിലേക്കെത്തിച്ചത്.

പദ്മകുമാറും, ഭാര്യയും, മകളും ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. കേരള അതിർത്തിക്ക് പുറത്ത് തെങ്കാശിയിൽ നിന്നാണ് ഇന്നലെ വൈകീട്ട് ഇവരെ പിടികൂടിയത്.കുട്ടിയുമായി പ്രതികളെത്തിയ നീല കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും പൊലീസ് പുറത്തിറക്കിയ രേഖാചിത്രം കണ്ട് അയിരൂർ സ്വദേശി നൽകിയ വിവരവുമാണ് ഇവരിലേക്കെത്താൻ കൂടുതൽ സഹായകമായത്.

തെങ്കാശിയിൽ നിന്ന് പിടിയിലായ 3 പേരെയും അടൂരിലെ എ.ആർ. ക്യാമ്പിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തെങ്കിലും പലകാര്യങ്ങളിലും വ്യക്തതയില്ല. മകള്‍ക്ക് വിദേശത്ത് പഠനത്തിന് അവസരമൊരുക്കാമെന്ന് വാക്ക് നല്‍കി കുട്ടിയുടെ പിതാവ് റെജി പണം വാങ്ങിയിരുന്നതായും വാക്ക് പാലിക്കാത്തതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയതെന്നും പത്മകുമാര്‍ പൊലീസിന് മൊഴി നല്‍കിയതായി റിപ്പോർട്ടുകളുണ്ട്.

പത്മകുമാര്‍ മൊഴി മാറ്റിപ്പറയുന്നതാണ് പൊലീസിന് മുന്നിലെ പ്രതിസന്ധിയെന്നും സൂചനയുണ്ട്. കുട്ടിയുടെ കുടുംബവുമായി പദ്മകുമാറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നോ ? , തട്ടിക്കൊണ്ടുപോകലിന് മറ്റൊരു സംഘം സഹായിച്ചോ, കുറ്റകൃത്യത്തിൽ ഭാര്യയും മകളും വഹിച്ച പങ്കെന്ത്, കുട്ടിയെ ഒളിപ്പിച്ചത് എവിടെയൊക്കെ ?  ഈ നാല് ചോദ്യങ്ങൾക്കും പലവട്ടം പലരീതിയിലാണ് പദ്മകുമാര്‍ ഉത്തരം നൽകുന്നത്.

ചിറക്കരയിലെ പ്രതിയുടെ മൂന്നേക്കറുള്ള ഫാം ഹൗസിലാണ് കുട്ടിയെ പാര്‍പ്പിച്ചിരുന്നത്. ഒറ്റ നിലയുള്ള ഓടിട്ട വീട്ടിലാണ് പാര്‍പ്പിച്ചിരുന്നതെന്ന് കുട്ടിയും മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടിലെ ആറ് നായകളെ പത്മകുമാര്‍ ചിറക്കരയിലെ ഫാമിലേക്ക് മാറ്റിയത്. പ്രതി ഇന്ന് തമിഴ്‌നാട്ടില്‍ നിന്ന് വിളിച്ചതായും ഫാമിലെ ജീവനക്കാരി പൊലീസിനോട് പറഞ്ഞു. നാട്ടുകാരോട്് അടുപ്പം പുലര്‍ത്താതിരുന്ന പ്രതിയ്ക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Latest Stories

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു