തട്ടിക്കൊണ്ടുപോകാൻ പലതവണ ശ്രമം നടത്തി; ഭീഷണിക്കത്ത് തയാറാക്കി, മറ്റാർക്കും കേസിൽ പങ്കില്ലെന്ന് പ്രതികൾ

കൊല്ലത്ത് ആറു വയ‌യുകാരി അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ ചോദ്യം ചെയ്തതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.പത്മകുമാറും, ഭാര്യയും മകളും ചേർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് വെളിപ്പെടുത്തൽ.കുട്ടിയെ തട്ടിക്കൊണ്ടുപോയത് മൂവരും ചേർന്ന്. ഫോൺ ചെയ്‌തത്‌ ഭാര്യ അനിത കുമാരിയെന്നും പ്രതികൾ മൊഴി നൽകി.

കിഡ്‌നാപ്പിംഗിന് പല തവണ ശ്രമിച്ചുവെന്നും ഭീഷണിക്കത്ത് തയാറാക്കി. കേസിൽ മറ്റാർക്കും പങ്കില്ലെന്നും മൊഴിയിൽ പറയുന്നുണ്ട്. എന്നാൽ നാലാമനുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.തട്ടിക്കൊണ്ടുപോകുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നു സഹോദരന്റെ കൈയിൽ പദ്മകുമാറും സംഘവും ഭീഷണി കത്ത് നൽകിയിരുന്നു. പണം നൽകിയാൽ കുട്ടിയെ വിട്ടുനൽകുമെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.

എന്നാൽ സഹോദരൻ കുറിപ്പ് വാങ്ങിയില്ലെന്നാണ് ഇയാൾ പറയുന്നത്.കുട്ടിയെ താമസിപ്പിക്കുന്ന ഇടത്തിലെത്തി ടിവി വച്ചതോടെ വാർത്തകൾ അറിഞ്ഞു. രക്ഷപ്പെടാനാകില്ലെന്ന് കണ്ടതോടെയാണ് കുട്ടിയെ ഉപേക്ഷിച്ചത്.മാമ്പള്ളികുന്നം കവിതരാജിൽ കെ ആർ പത്മകുമാർ ( 52) , ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂന്ന് പേരെയും തെങ്കാശിയിൽ വെച്ചാണ് ഇന്നലെ പൊലീസ് പിടികൂടിയത്.

പ്രതികളെ എ ആര്‍ ക്യാമ്പിൽ നിന്നും പൂയപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റും. പത്മകുമാര്‍ ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തിരുന്നു. ക്രഡിറ്റ് കാർഡ് വഴിയും പണമിടപാട് നടത്തി. ഈ വായ്പകളെല്ലാം തീര്‍ക്കാൻ പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്.എന്നാൽ കുട്ടിയുടെ അച്ഛനുമായുള്ള സാമ്പത്തിക ഇടപാടുകളാണ് പിറകില്ലെന്നും റിപ്പോർട്ടുകളുണ്ട്.

Latest Stories

പലസ്തീൻ അനുകൂല നിലപാട്, വീട്ടിൽ ഭീകര വിരുദ്ധ സ്‌ക്വാഡ് എത്തിയെന്നു യുവാവ്

അക്കാദമി അക്രഡിറ്റേഷൻ: ഗോകുലം എഫ്‌സി 3-സ്റ്റാർ നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് 1-സ്റ്റാർ റേറ്റിംഗ്

'സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'അയാളുടെ വീട് കത്തിച്ചപ്പോള്‍', വാക്‌പോര്

ഫിഫ ക്ലബ് ലോകകപ്പ് വിവാദം പുറത്തായതോടെ ലയണൽ മെസി ഇൻ്റർ മയാമി വിടുമെന്ന് റിപ്പോർട്ട്

'ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു'; പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

അഫ്ഗാൻ താരം മുഹമ്മദ് നബി പാഡഴിക്കുന്നു

മഹാരാഷ്ട്രയിലെ യോഗി- ഖാര്‍ഗെ വാക്‌പോര്: ' സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'നിസാം ഭരണത്തിൽ അയാളുടെ വീട് കത്തിച്ചപ്പോള്‍...'

'പഠിക്കാൻ പണം തരില്ലെന്ന് അച്ഛൻ പറഞ്ഞു, അതാണ് എന്റെ ജീവിതം മാറ്റിയ വാക്കുകൾ': സമാന്ത

വിധിയെഴുത്തിന് മണിക്കൂറുകൾ മാത്രം; വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്

IND VS AUS: ആദ്യ ടെസ്റ്റിന് മുമ്പുള്ള നെറ്റ് സെക്ഷൻ, ഇന്ത്യൻ ആരാധകർക്ക് ആശങ്ക വാർത്ത; ഇത് പണിയാകുമോ?