കൂടത്തായി കേസ്: ഷാജുവിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്; എസ്.പി ഓഫീസിലെത്താന്‍ നിര്‍ദ്ദേശം

കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് നിര്‍ദ്ദേശം. വടകരയിലെ എസ്.പി ഓഫീസില്‍ തിങ്കളാഴ്ച രാവിലെ എത്തണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഷാജുവിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാവും അന്വേഷണ സംഘം ഷാജുവിനെ ചോദ്യം ചെയ്യുകയെന്നാണ് പുറത്തുവരുന്ന വിവരം.

ആറ് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഷാജുവില്‍നിന്ന് അന്വേഷണ സംഘം ആരായും. ആദ്യഭാര്യ സിലിയുടെയും മകള്‍ അല്‍ഫൈന്റെയും മരണവുമായി ബന്ധപ്പെട്ട വിവരങ്ങളും ചോദിച്ചറിയും.

അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ജോളിയും ഷാജുവും അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. പിന്നീട്, ജോളിയെ മാത്രമാണ് അറസ്റ്റു ചെയ്തത്. ഷാജുവിനെ മണിക്കൂറുകളോളം ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു. എന്നാല്‍ ഷാജുവിനെ വീണ്ടും ചോദ്യംചെയ്തേക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു.

ജോളിയെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അന്വേഷണ സംഘം ശ്രമിക്കും. ചോദ്യംചെയ്ത് വിട്ടയച്ചശേഷം ഷാജു മാധ്യമങ്ങളോട് പറഞ്ഞ പലകാര്യങ്ങളും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അക്കാര്യങ്ങളില്‍ വ്യക്തത വരുത്താനും പോലീസ് ശ്രമിക്കും.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു