ആൽഫൈൻ വധക്കേസിൽ ജോളിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും

കൂടത്തായി ആൽഫൈൻ വധക്കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള ജോളിയെ അന്വേഷണസംഘം ഇന്ന് തെളിവെടുപ്പിന് കൊണ്ടു പോകും. പൊന്നാമറ്റത്തും ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലും എത്തിച്ചാണ് തെളിവെടുക്കുക. തിരുവമ്പാടി സിഐ ഷാജു ജോസഫിന്റെ നേതൃത്വത്തിൽ താമരശേരി ഡിവൈഎസ്പി ഓഫീസിൽ വെച്ച് ചോദ്യം ചെയ്യൽ തുടരും.

അതേ സമയം, സിലി വധക്കേസിൽ കസ്റ്റഡിയിലുള്ള എംഎസ് മാത്യുവിന്റെ ചോദ്യം ചെയ്യലും തുടരും. വടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലാണ് മാത്യുവിനെ ചോദ്യം ചെയ്യുന്നത്. മാത്യുവിനെ 3 ദിവസത്തേക്കും ജോളിയെ 4 ദിവസത്തേക്കുമാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. റോയ് തോമസിന്റ പിതാവ് ടോം തോമസ് കൊല്ലപ്പെടുന്നതിന്റെ ഏതാനും ദിവസം മുമ്പ് ഇൻഷുറൻസ് പോളിസി ഇനത്തിൽ ലഭിച്ച അഞ്ച് ലക്ഷത്തോളം രൂപ ജോളി തട്ടിയെടുത്തതായി സംശയമുണ്ട്. ഇത് അന്വേഷണസംഘം വിശദമായി അന്വേഷിച്ച് വരികയാണ്.

അതിനിടെ റോയ് തോമസ് കൊലക്കേസിൽ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനുൾപ്പെടെ നാല് പേർക്ക് കോടതി നോട്ടീസ് അയച്ചു. ക്രിമിനൽ നടപടി ചട്ടം 164 വകുപ്പ് പ്രകാരം രഹസ്യമൊഴി നൽകാൻ നവംബർ ഏഴിന് കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിക്ക് മുമ്പാകെ ഹാജരാകാനാണ് ഷാജുവിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം