കൂടത്തായി കൊലപാതക പരമ്പര: ഷാജുവിനെയും സക്കറിയയെയും ഇന്ന് വീ​ണ്ടും ചോ​ദ്യം ചെ​യ്യും

കൊ​ല​ക​ളു​ൾ​പ്പെ​ടെ ജോ​ളി​യു​ടെ ക്രൂ​ര​ത​ക​ൾ പ​ല​തി​നും ര​ണ്ടാം ഭ​ർ​ത്താ​വ്​ ഷാ​ജു മൂ​ക​സാ​ക്ഷി​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ  അ​ന്വേ​ഷ​ണ​സം​ഘം. ​ ജാേ​ളി​യു​ടെ മൊ​ഴി​ക​ൾ വി​ശ​ക​ല​നം ചെ​യ്​​താ​ണ്​ ഈ ​നി​ഗ​മ​ന​ത്തി​ലേ​ക്ക്​ എ​ത്തി​യ​ത്. കൂ​ടു​ത​ൽ വ്യക്തതയ്ക്ക്​ ഇ​ന്നു ഷാ​ജു​വി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ഷാജുവിന്റെ അച്ഛൻ സക്കറിയയോടും വടകര റൂറൽ എസ് പി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിൽ ഉള്ള ജോളിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

വി​വാ​ഹ​ത്തി​നു​ മു​മ്പും ശേ​ഷ​വു​മു​ള്ള ജീ​വി​തം സം​ബ​ന്ധി​ച്ച്​ ഷാ​ജു​വി​​ൻെറ​യും ജോ​ളി​യു​​ടെ​യും മൊ​ഴി​ക​ളി​ൽ വ​ലി​യ വൈ​രു​ദ്ധ്യ​ങ്ങ​ളു​​ണ്ട്. സി​ലി​യെ​യും മ​ക​ൾ ആ​ൽ​ഫി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ഷാ​ജു​വി​ന​റി​യാ​മെ​ന്ന്​ ജോ​ളി വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. ഇ​തു​ൾ​പ്പെ​ടെ ഷാ​ജു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ളി​യു​ടെ മൊ​ഴി​ക​ളെ​ല്ലാം പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തി വി​ശ​ക​ല​നം ചെ​യ്​​ത്​ ​ക​​ണ്ടെ​ത്തി​യ വ​സ്​​തു​ത​ക​ളും തെ​ളി​വു​ക​ളും നി​ര​ത്തി​യാ​ണ്​ ഷാ​ജു​വി​നെ ചോ​ദ്യം ചെ​യ്യു​ക. ​ഞാ​യ​റാ​ഴ്​​ച എ​സ്.​പി ഓഫി​സി​ൽ​ നി​ന്ന്​ ര​ണ്ട്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ ഷാ​ജു​വി​​ൻെറ വീ​ട്ടി​ലെ​ത്തി​യാ​ണ്​​ തി​ങ്ക​ളാ​ഴ്​​ച ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്​.

ഷാ​ജു മാ​ധ്യ​മ​ങ്ങ​ളോ​ട്​ ഇ​തി​ന​കം ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ങ്ങ​ളി​ലും​ വൈ​രു​ദ്ധ്യമു​ണ്ട്. ജോ​ളി അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ ഭാ​ര്യ​യു​ടെ ദു​രൂ​ഹ പ്ര​വൃ​ത്തി​ക​ൾ ഒ​ന്നും ത​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന ത​ര​ത്തി​ലാ​ണ്​ ഷാ​ജു ആ​ദ്യം പ്ര​തി​ക​രി​ച്ച​ത്. പി​ന്നീ​ട്​ മൊ​ഴി​ക​ളോ​രോ​ന്നും​ പു​റ​ത്തു​വ​ന്ന​തോ​ടെ പ​ല ദു​രൂ​ഹ​ത​ക​ളും ഉ​ണ്ടെ​ന്നും ഭ​യം​കൊ​ണ്ട്​ അ​ന്വേ​ഷി​ക്കാ​റി​ല്ലെ​ന്നു​മു​ള്ള ത​ര​ത്തി​ലാ​യി വി​ശ​ദീ​ക​ര​ണം.

ആ​ദ്യ ചോ​ദ്യംചെ​യ്യ​ലി​ൽ  ജോ​ളി​യു​ടെ പ​ല പെ​രു​മാ​റ്റ​ത്തി​ലും ഇ​ട​പാ​ടു​ക​ളി​ലും ദു​രൂ​ഹ​ത സം​ശ​യി​ച്ച​താ​യി ഷാ​ജു പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, എ​ന്തു​കൊ​ണ്ട്​ ഇ​ക്കാ​ര്യ​ങ്ങ​ളൊ​ന്നും ​ അ​ന്വേ​ഷി​ച്ചി​ല്ലെ​ന്ന ചോ​ദ്യ​ത്തി​ന്​​ മ​റു​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല. അ​നു​മ​തി​യി​ല്ലാ​തെ​ ജി​ല്ല വി​ട​രു​തെ​ന്ന്​ നേ​ര​ത്തേ ത​ന്നെ ഷാ​ജു​വി​നോ​ട്​ പൊ​ലീ​സ്​ നി​​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.  തി​ങ്ക​ളാ​ഴ്​​ച ചോ​ദ്യം ചെ​യ്​​ത​ശേ​ഷം ഷാ​ജു​വി​​െൻറ അ​റ​സ്റ്റ്​ രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സാ​ദ്ധ്യത​യും അ​ന്വേ​ഷ​ണ​സം​ഘം ത​ള്ളു​ന്നി​ല്ല.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്