കൂടത്തായി കൊലപാതകം: നെറ്റ്ഫ്‌ളിക്‌സ് എംഡിയും ഫ്‌ളവേഴ്സ് ചാനല്‍ എംഡി ശ്രീകണ്ഠന്‍ നായരും നേരിട്ട് എത്തണം; ഉത്തരവിട്ട് കോടതി

കൂടത്തായി കൊലപാതക കേസുമായി ബന്ധപ്പെട്ട് പരമ്പരകള്‍ തയാറാക്കിയ നെറ്റ്ഫ്‌ലിക്സ് സിഇഒയും ഫ്‌ളവേഴ്സ് ചാനല്‍ എംഡി ശ്രീകണ്ഠന്‍ നായരും കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്. ഇരുവരും കേസ് പരിഗണിക്കുന്ന 13ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

നെറ്റ്ഫ്‌ലിക്സിലെ ഡോക്യുമെന്ററിയും ഫ്‌ളവേഴ്സ് ചാനലിലെ ‘കൂടത്തായി’ സീരിയലിന്റെയും സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് റോയി തോമസ് വധക്കേസിലെ രണ്ടാംപ്രതി എം എസ് മാത്യുവിന്റെ ഹര്‍ജിയിലാണ് മാറാട് പ്രത്യേക കോടതി ജഡ്ജി എസ് ആര്‍ ശ്യാംലാല്‍ ഉത്തരവിട്ടത്.

എം എസ് മാത്യു ഫയല്‍ചെയ്ത ജാമ്യഹര്‍ജികള്‍ പ്രോസിക്യൂഷന്റെ മറുപടിക്കായി 13ലേക്ക് വച്ചു. മാത്യുവിന്റെ വിടുതല്‍ ഹര്‍ജികള്‍ മാര്‍ച്ച് രണ്ടിന് പരിഗണിക്കും. ഒന്നാംപ്രതി ജോളിയുടെ ജാമ്യഹര്‍ജി 13ന് പരിഗണിക്കും. ജാമ്യഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ മറുപടി ബോധിപ്പിച്ചു.

കേസില്‍ വിചാരണ നടക്കുന്ന വേളയില്‍ അതേ വിഷയത്തെക്കുറിച്ച് സീരിയലും ഡോക്യുമെന്ററിയും സംപ്രേഷണം ചെയ്യുന്നത് സമൂഹത്തില്‍ പ്രതിക്കെതിരേ തെറ്റായ സന്ദേശം ഉണ്ടാക്കുമെന്നും ഇത് കേസിന്റെ വിചാരണയെ സ്വാധീനിക്കുമെന്നും കാണിച്ചായിരുന്നു മാത്യൂവിന്റെ ഹര്‍ജി. മാത്യൂവിന് വേണ്ടി അഡ്വ. ഷഹീര്‍ സിങാണ് കോടതിയില്‍ ഹാജരായത്.

‘കറി ആന്‍ഡ് സയനൈഡ്, ദി ജോളി ജോസഫ് കേസ്’ എന്ന പേരിലാണ് കൂടത്തായി കേസിനെ സംബന്ധിച്ച ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയിരുന്നത്. 2023 ഡിസംബര്‍ 22-നായിരുന്നു ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സില്‍ റിലീസായത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു