സിഎംഎസ് കോളേജില്‍ അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം; നിര്‍മിക്കുന്നത് കെസിഎ; ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ക്ക് വേദിയാകും

കോട്ടയത്ത് ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷനും സിഎംഎസ് കോളേജും കരാര്‍ ഒപ്പുവെച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കുപറ്റിയ നിലവാരത്തിലുള്ള ഗ്രൗണ്ടാണ് സിഎംഎസ് കോളേജില്‍ നിര്‍മിക്കുന്നത്. ഇതിനായി ഗ്രൗണ്ട് 30 വര്‍ഷത്തേക്ക് കോളേജ് കെസിഎയ്ക്ക് കൈമാറും. 14 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ അവസാനത്തോടെ നിര്‍മാണം തുടങ്ങി ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് കെസിഎ വ്യക്തമാക്കി.

രണ്ടാംഘട്ടത്തില്‍ ഫ്‌ലഡ് ലിറ്റ് സംവിധാനം ഉണ്ടാവും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ്. കുമാര്‍, സി.എം.എസ്. കോളേജ് മാനേജരും സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പുമായ റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ എന്നിവരാണ് കരാര്‍ ഒപ്പിട്ടത്.