കോവളത്ത് വിദേശിയുടെ മദ്യം ഒഴിപ്പിച്ച് കളഞ്ഞ സംഭവം; മൂന്ന് പൊലീസുകാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

തിരുവനന്തപുരം കോവളത്ത് വിദേശ പൗരനെ തടഞ്ഞ് നിര്‍ത്തി മദ്യം ഒഴിപ്പിച്ചു കളഞ്ഞ സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് നിര്‍ദ്ദേശം. കോവളം സ്റ്റേഷനിലെ പ്രന്‍സിപ്പല്‍ എസ്ഐ അനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മനീഷ്, സജിത്, എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറാണ് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.

സംഭവത്തില്‍ കോവളം ഗ്രേഡ് എസ്ഐ ഷാജിയെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡിജിപിയോട് മുഖ്യമന്ത്രി തേടിയിരുന്നു. വിദേശ പൗരനോട് മോശമായി പെരുമാറിയ പൊലീസ് നടപടിയില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി. ബീച്ചിലേക്ക് മദ്യം കൊണ്ടുപോയത് കൊണ്ടാണ് വിദേശ പൗരനെ തടയാന്‍ കാരണമെന്നും എസ്ഐയുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ബീച്ചിലേക്കല്ല മദ്യം കൊണ്ടുപോയതെന്നാണ് സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ ആസ്ബര്‍ഗ് പറയുന്നത്.

വിദേശ പൗരനോടുള്ള സമീപനത്തില്‍ പൊലീസിനെ വിമര്‍ശിച്ച് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. സംഭവം ദൗര്‍ഭാഗ്യകരമെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയെ തകര്‍ക്കുന്ന നടപടികള്‍ അഗീകരിക്കില്ലെന്നും നടപടി സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായാണോ നടന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പരഞ്ഞു. അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മ്ന്ത്രി വ്യക്തമാക്കി.

ന്യൂ ഇയര്‍ അഘോഷത്തിനായി മദ്യം വാങ്ങി തിരികെ ഹോട്ടലിലേക്ക് വരികയായിരുന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ ആസ്ബെര്‍ഗിനെ(68) ഡിസംബര്‍ 31നാണ് കോവളം പൊലീസ് പിടിച്ചത്. കോവളത്തെ സ്വകാര്യ ഹോട്ടലില്‍ നാലു വര്‍ഷമായി താമസിക്കുന്ന ആളാണ് സ്റ്റീഫന്‍. പൊലീസ് പരിശോധനയ്ക്കിടെ മദ്യം കണ്ടെടുക്കുകയും, തുടര്‍ന്ന് ബില്ല് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ബിവഫേജസില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്നുവെന്ന് പറഞ്ഞതോടെ മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് കുപ്പി എറിഞ്ഞ് കളയാന്‍ അവശ്യപ്പെട്ടു. ഒടുവില്‍ മദ്യം ഒഴിച്ച് കളയാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു.

എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തുള്ളവര്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ബില്ല് വാങ്ങി വന്നാല്‍ മതിയെന്ന് പൊലീസ് പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ബില്ലും വാങ്ങി അദ്ദേഹം പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം