മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കുന്നത്തൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി അഞ്ചാംതവണയും ജയിച്ചുവന്ന താൻ മന്ത്രിസ്ഥാനത്തിന് അർഹനാണെന്നാണ് കുഞ്ഞുമോന്റെ വാദം. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് പിണറായി വിജയന് കത്ത് നൽകാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.
ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിന്നതും കണക്കിലെടുക്കണമെന്ന് കുഞ്ഞുമോൻ ആവശ്യപ്പെടുന്നു. തന്നെ മന്ത്രിയാക്കുന്നത് ആർ എസ് പി അണികളെ ഇടതുമുന്നണിയിലെത്തിക്കാൻ സഹായിക്കുമെന്നാണ് അവകാശവാദം. ഇത്തവണ 2790 വോട്ടിനാണ് ആർ എസ് പിയുടെ യുവ നേതാവ് ഉല്ലാസ് കോവൂരിനെ കുഞ്ഞുമോൻ പരാജയപ്പെടുത്തിയത്.
പത്തനാപുരത്ത് നിന്നും ജയിച്ച ഗണേഷ്‌കുമാർ മന്ത്രിസ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹം ശക്തമാണ്. യു ഡി എഫ് വിട്ടുവിന്ന ഗണേഷിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമ്പോൾ എൽ ഡി എഫിൽ തന്നെയുണ്ടായിരുന്ന കുഞ്ഞുമോനെ മന്ത്രിയാകാത്തത് വിമർശന വിധേയമായേക്കാം കഴിഞ്ഞ തവണ ഒരു അംഗം മാത്രമുളള രാമചന്ദ്രൻ കടന്നപ്പളളിക്ക് എൽ ഡി എഫ് മന്ത്രിസ്ഥാനം നൽകിയിരുന്നു.