കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് കോളിയോട്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 20 ൽ അധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ഉള്ളേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുറ്റ്യാടിയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും പേരാമ്പ്ര ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്.