ട്രെയ്ന്‍ തീവെപ്പ്: പ്രതി യൂട്യൂബ് വീഡിയോയിലെ യുവാവാകാം, നാല് പൊലീസ് ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലേക്ക്

ട്രെയ്‌നിലെ തീവെപ്പ് കേസ് അന്വേഷിക്കാന്‍ കോഴിക്കോട് നിന്നും നാല് ഉദ്യോഗസ്ഥര്‍ കൂടി ഡല്‍ഹിയിലേക്ക് തിരിച്ചു. രണ്ട് സിഐമാരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനായി ഡല്‍ഹിയിലേക്ക് പോകുന്നത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്‌സും ഡല്‍ഹിയിലും നോയ്ഡയിലും അന്വേഷണം നടത്തി വരികയാണ്.

അക്രമിയുടെതെന്ന് കരുതുന്ന ബാഗില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴും അന്വേഷണം മുന്നോട്ട് പോകുന്നത്. ബാഗില്‍ നിന്ന് കിട്ടിയ ഫോണിലെ വിവരങ്ങളും ബാഗിലുണ്ടായിരുന്ന കുറിപ്പുകളിലെ സൂചനയും അനുസരിച്ചുമാണ് അന്വേഷണം ഡല്‍ഹിയിലേക്ക് വ്യാപിപ്പിച്ചത്.

പ്രത്യേക അന്വേഷണ സംഘത്തലവന്‍ എം.ആര്‍ അജിത് കുമാര്‍ കോഴിക്കോട്ട് ക്യാംപ് ചെയ്താണ് അന്വേഷണ പുരോഗതി വിലയിരുത്തുന്നത്. എന്‍ഐഎയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംഭവത്തില്‍ സമാന്തരമായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. തീപ്പൊളളലേറ്റ ഏഴ് പേര്‍ കോഴിക്കോട്ടെ രണ്ട് ആശുപത്രികളിലായി ചികില്‍സയില്‍ തുടരുകയാണ്.

യൂട്യൂബും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വഴി പ്രതിയിലേക്കെത്താനുള്ള സാധ്യത അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട പുസ്തകത്തില്‍ രേഖപ്പെടുത്തിയ ‘ഷഹ്‌റൂഖ് സെയ്ഫിസ് കാര്‍പെന്ററി’ എന്ന പേരിലുള്ള യൂട്യൂബ് ചാനല്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

‘മേഡ് എ ക്രോക്കറി അലമാര’ എന്ന തലക്കെട്ടോടു കൂടിയ ഒരു വീഡിയോ ഈ യൂട്യൂബ് ചാനലില്‍ കഴിഞ്ഞ ഒക്ടോബര്‍ 22ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയിലുള്ള യുവാവായിരിക്കാം ട്രെയിനില്‍ കണ്ടതെന്ന സംശയം പ്രധാന സാക്ഷി പൊലീസിനോട് പങ്കുവച്ചിരുന്നു.

വീഡിയോയില്‍ പറയുന്ന അതേ അളവിലുള്ള അലമാരയുടെ രേഖാചിത്രവും അളവുകളും ഉപേക്ഷിക്കപ്പെട്ട പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഷഹീന്‍ബാഗിലുള്ള ഷാറൂഖ് സൈഫിയെന്ന യുവാവിനെ മാര്‍ച്ച് 31 മുതല്‍ കാണാനില്ലെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി