കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍: പാലങ്ങളും റോഡുകളും ഒലിച്ചുപോയി, രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യം, 11 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടു. ഒരാളെ കാണാതായി. പ്രദേശവാസിയായ മാത്യു എന്നയാളെയാണ് കാണാതായത്. മഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിലാണ് മൂന്നു തവണ ഉരുള്‍ പൊട്ടിയത്. 11 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. നാല്‍പതോളം വീട്ടുകാര്‍ ഒറ്റപ്പെട്ടു. രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

ഉരുള്‍ പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യമെത്തും. എയര്‍ഫോഴ്‌സിന്റെ എ.എല്‍.എച്ച്, എം.ഐ17 ഹോലികോപ്റ്ററുകള്‍ പുറപ്പെട്ടെങ്കിലും മോശം കാലാവസ്ഥ കാരണം കോഴിക്കോട് ഇറക്കി. ടെറിട്ടോറിയല്‍ ആര്‍മി കോഴിക്കോട് 122 ബെറ്റാലിയനില്‍ നിന്നും ഒരു കമ്പനിയും ഉടന്‍ വയനാട്ടിലേക്ക് യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്.

സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ ഗതാഗത തടസ്സമുണ്ടായതിനാല്‍ നാല് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. ഗുരുവായൂര്‍-തൃശൂര്‍ ഡെയ്‌ലി എക്പ്രസ്, തൃശൂര്‍ – ഗുരുവായൂര്‍ ഡെയ്‌ലി എക്‌സ്പ്രസ്സ്, ഷൊര്‍ണൂര്‍-തൃശൂര്‍ ഡെയ്‌ലി എക്‌സ്പ്രസ്സ്, തൃശൂര്‍ – ഷൊര്‍ണൂര്‍ ഡെയ്‌ലി എക്‌സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

10 ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. കണ്ണൂര്‍ – തിരു: ജന്‍ശതാബ്ദി ഷൊര്‍ണൂര്‍ വരെ മാത്രം. കണ്ണൂര്‍-ആലപ്പുഴ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, മംഗളൂരു സെന്‍ട്രല്‍ – കന്യാകുമാരി പരശുറാം എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ഷൊര്‍ണൂര്‍ വരെ മാത്രമാണ് സര്‍വീസ് നടത്തുക.

Latest Stories

ഇന്ത്യയുടെ റെഡ് കോറിഡോർ ആക്രമണം തുടരുന്നു: 22 മാവോയിസ്റ്റുകളും ഒരു ജവാനും കൊല്ലപ്പെട്ടു

കണ്ണൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

കര്‍ണാടകയില്‍ സാമൂഹിക പദ്ധതികള്‍ക്ക് പണമില്ല; എംഎല്‍എമാരുടെ ശമ്പളത്തില്‍ ഇരട്ടി വര്‍ദ്ധന

യുഎസ് ഗവൺമെന്റ് വെബ്‌സൈറ്റുകളിൽ നിന്നും നയങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളെ ഒഴിവാക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്

ആശ പ്രവര്‍ത്തകരുടെ ഓണറേറിയം; കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധന അനുസരിച്ച് സംസ്ഥാനവും വര്‍ദ്ധിപ്പിക്കും; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

10,152 ഇന്ത്യക്കാർ വിദേശ ജയിലുകളിൽ കഴിയുന്നു; വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് രാജ്യസഭയിൽ

സമദൂരം അവസാനിപ്പിച്ചാല്‍ ചിലര്‍ വാഴും, ചിലര്‍ വീഴും; ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മുന്നറിയിപ്പുമായി ഓര്‍ത്തഡോക്സ് സഭ

വിട്ടുമാറാത്ത വയറുവേദന; യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ ചെയ്തു; യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

വടക്കൻ ഗാസയിൽ കരാക്രമണം ആരംഭിച്ച് ഇസ്രായേൽ

ഫോട്ടോഷൂട്ടിനിടെ കളര്‍ബോംബ് നവവധുവിന്റെ ദേഹത്ത് പതിച്ചു; പരിക്കുകളോടെ യുവതി ചികിത്സയില്‍