നേരത്തെ കോണ്‍ഗ്രസ് വിടേണ്ട ആളായിരുന്നു താനെന്ന് കെപി അനില്‍കുമാര്‍. കൂടുതൽ പേർ കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തും. കോണ്‍ഗ്രസില്‍ തീവെട്ടിക്കൊള്ളയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനെതിരെയും രൂക്ഷ വിമർശനമാണ് അനിൽകുമാർ ഉന്നയിച്ചത്. കോഴിക്കാേട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മൻ ചാണ്ടിയില്ലെങ്കിൽ ടി സിദ്ധിഖ് ഇല്ല. എകെ ആൻറണി തിരൂരങ്ങാടിയിൽ മത്സരിച്ചപ്പോൾ പിഡിപിക്ക് വേണ്ടി ദഫ് മുട്ടാൻ വന്നയാളാണ് സിദ്ധീഖ്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്ന സമയത്ത് കേരളം മുഴുവന്‍ യാത്ര നടത്തി വന്ന തന്നെ പാര്‍ട്ടിയില്‍ നിന്നും ടി സിദ്ദിഖിന് വേണ്ടിയാണ് നീക്കം ചെയ്തത്. പിന്നെ 5 വര്‍ഷം പാര്‍ട്ടിയില്‍ തനിക്ക് പോസ്റ്റില്ലായിരുന്നു. മറ്റു പലരുമായായും ടി സിദ്ദിഖിന് അന്തർധാരയുണ്ടെന്നും കെപി അനില്‍കുമാര്‍ പറഞ്ഞു.
Read more
ഇന്തിരാഗാന്ധിയുടെ ചിതാഭസ്മം പയ്യമ്പലം ബീച്ചില്‍ നിമജ്ജനം ചെയ്തപ്പോള്‍ മലിനമായി എന്നു പറഞ്ഞയാളാണ് കെ സുധാകരന്‍. കെ മുരളീധരന്‍ അച്ചടക്കം പഠിപ്പിക്കേണ്ട. കമ്മ്യൂണിസ്റ്റ് വിരോധമാണ് കോൺഗ്രസിൻറെ മുഖമുദ്രയെന്നും ആത്മാർത്ഥതയുടെ സത്യസന്ധതയുടെയും പ്രതീകമാണ് സിപിഎം പ്രവര്‍ത്തകരെന്നും അനില്‍കുമാര്‍ പറഞ്ഞു.