'ജലീല്‍ ഒളിച്ച് പോകുന്നതാണ് സംശയമുണ്ടാക്കുന്നത്'; തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ജനങ്ങളോട് എല്ലാം തുറന്ന് പറയണമെന്ന് കെ.പി.എ മജീദ്

കെ ടി ജലീല്‍ ഒളിച്ച് പോകുന്നതാണ് സംശയമുണ്ടാക്കുന്നതെന്ന് മുസ്ലീം ലീ​ഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ പി എ മജീദ്. എന്‍ഐഎ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് വളരെ ഗൗരവകരമായ കാര്യമാണ്. ജലീൽ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് രഹസ്യനീക്കം നടത്തുന്നതെന്നും ജനങ്ങളോട് എല്ലാം തുറന്ന് പറയണമെന്നും മജീദ് പറഞ്ഞു.

പാണക്കാട്ടെ ചീട്ട് കൊണ്ടല്ല എകെജി സെന്‍ററിലെ ചീട്ട് കൊണ്ടാണ് മന്ത്രിയായതെന്ന് ജലീല്‍ നേരത്തെ പറഞ്ഞിരുന്നു. തനിക്കെതിരെ അന്വേഷണം വന്നപ്പോള്‍ മാത്രം പാണക്കാട് തങ്ങൾ പറയട്ടെ താന്‍ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് പറയുന്നതിൽ എന്ത് യുക്തിയാണ് ഉള്ളത്. ജലീൽ തെറ്റ് ചെയിട്ടുണ്ടോ എന്ന് ഇടത് മുന്നണിയാണ് പറയേണ്ടത് എന്ന് കെ പി എ മജീദ് പറഞ്ഞു. ഖുറാന്‍ കൊണ്ടു പോകുന്നത് കൊണ്ടാണ് തനിക്കെതിരെ അന്വേഷണം നടക്കുന്നത് എന്ന് പറഞ്ഞ് മതപണ്ഡിതന്മാരെ കണ്ട് വിശദീകരണ കുറിപ്പ് ഇറക്കാന്‍ നിര്‍ബന്ധിക്കുകയാണ് ജലീല്‍ ഇപ്പോൾ. എന്നാൽ, ഖുറാന്‍ കൊണ്ടുവന്നത് കൊണ്ടല്ല, സ്വർണക്കടത്തുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ജലീലിന്‍റെ രാജി ആവശ്യം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗൗരവതരമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യുന്ന കൊച്ചിയിലെ എന്‍ ഐ എ ഓഫീസിന് മുന്നിലേക്ക്‌ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. പ്രതിഷേധ മാര്‍ച്ചുമായി എത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച എന്നീ പ്രതിപക്ഷ സംഘടനകളെ കൂടാതെ മറ്റ് പ്രതിപക്ഷ സംഘടനകളും പ്രതിഷേധവുമായി എത്തുമെന്ന സൂചനയുമുണ്ട്.

രാവിലെ ആറ് മണിയോടെയാണ് മന്ത്രി കെ ടി ജലീല്‍ ചോദ്യം ചെയ്യലിനായി എന്‍ ഐ എ ഓഫീസിലെത്തിയത്. ഇതിന് പിന്നാലെ കൊച്ചി ഡി സി പി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷയാണ് എന്‍ ഐ എ ഓഫീസിന് മുന്നില്‍ ഒരുക്കിയിരിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം