കുഴിയില്‍ കിടക്കുന്ന ഹെഡ്‌ഗേവാര്‍ എണീറ്റ് വന്നാലും രാഹുലിന്റെ രോമത്തില്‍ പോലും തൊടാന്‍ സാധിക്കില്ല; രാജ്യദ്രോഹിയുടെ പേര് പട്ടിക്കൂടിന് പോലും ഇടാന്‍ അനുവദിക്കില്ലെന്ന് കെ സുധാകരന്‍

പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ബിജെപി ഭീഷണിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഈ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിനിടയില്‍ പഴത്തൊലിയില്‍ തെന്നി വീണുപോലും ഒരു രക്തസാക്ഷിയില്ലാത്ത സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഏതെങ്കിലും രാജ്യദ്രോഹിയുടെ പേര് ഒരു പട്ടിക്കൂടിന് പോലും ഇടാന്‍ അവസാനത്തെ കോണ്‍ഗ്രസുകാരന്‍ ജീവിച്ചിരിക്കുന്നത് വരെയും ഇവിടെ സമ്മതിക്കില്ല.

അതിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ ഞങ്ങളില്‍ ഒരുത്തന്റെ കാലു വെട്ടുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ആ ഭീഷണി കണ്ടു ഭയക്കുന്നവരല്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കുട്ടികള്‍. കുഴിയില്‍ കിടക്കുന്ന ഹെഡ്‌ഗേവാര്‍ എണീറ്റ് വന്നാലും രാഹുലിന്റെ കയ്യിലും കാലിലും എന്നല്ല ഒരു രോമത്തില്‍ പോലും തൊടാന്‍ സാധിക്കില്ലും അദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് കാലുകുത്തിക്കില്ലെന്ന് ഏതോ സംഘപരിവാറുകാരന്‍ ഭീക്ഷണിപ്പെടുത്തിയതായി കേട്ടു.
അങ്ങനെ ഭീക്ഷണിപ്പെടുത്തിയവരോടും അതിന് കയ്യടിച്ചവരോടുമായി പറയുകയാണ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കെട്ടിപ്പടുത്ത ഇന്ത്യ മഹാരാജ്യത്തിലാണ് നിങ്ങളൊക്കെ കാലുകുത്തി നില്‍ക്കുന്നത്.

ഈ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിനിടയില്‍ പഴത്തൊലിയില്‍ തെന്നി വീണുപോലും ഒരു രക്തസാക്ഷിയില്ലാത്ത സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഏതെങ്കിലും രാജ്യദ്രോഹിയുടെ പേര് ഒരു പട്ടിക്കൂടിന് പോലും ഇടാന്‍ അവസാനത്തെ കോണ്‍ഗ്രസുകാരന്‍ ജീവിച്ചിരിക്കുന്നത് വരെയും ഇവിടെ സമ്മതിക്കില്ല.
അതിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ ഞങ്ങളില്‍ ഒരുത്തന്റെ കാലു വെട്ടുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ആ ഭീഷണി കണ്ടു ഭയക്കുന്നവരല്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കുട്ടികള്‍. കുഴിയില്‍ കിടക്കുന്ന ഹെഡ്‌ഗേവാര്‍ എണീറ്റ് വന്നാലും രാഹുലിന്റെ കയ്യിലും കാലിലും എന്നല്ല ഒരു രോമത്തില്‍ പോലും തൊടാന്‍ സാധിക്കില്ല.
ബിജെപി ഭയപ്പെടുത്തുമ്പോള്‍ നിലപാട് മാറ്റാന്‍ ഈ പാര്‍ട്ടിയുടെ പേര് സിപിഎം എന്നല്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് എന്നാണ്. അയാളുടെ പേര് പിണറായി വിജയന്‍ എന്നല്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നാണ്. ആ കാര്യം സംഘപരിവാറും മറക്കേണ്ട, സഖാക്കളും മറക്കേണ്ട.

Latest Stories

IPL 2025: ധോണിയെ മെഗാ ലേലത്തിൽ തന്നെ ചെന്നൈ ഒഴിവാക്കിയേനെ, പക്ഷെ... ഇതിഹാസത്തിന്റെ ബാല്യകാല പറയുന്നത് ഇങ്ങനെ

IPL 2025: അടിക്കുമെന്ന് പറഞ്ഞാല്‍ ഈ പരാഗ് അടിച്ചിരിക്കും, എങ്ങനെയുണ്ടായിരുന്നു എന്റെ സിക്‌സ് പൊളിച്ചില്ലേ, വീണ്ടും വൈറലായി രാജസ്ഥാന്‍ ക്യാപ്റ്റന്റെ ട്വീറ്റ്‌

ഐഎംഎഫിന്റെ ഇന്ത്യന്‍ എക്സിക്യൂട്ടീവ് ഡയറക്ടറെ പിരിച്ചുവിട്ട് കേന്ദ്ര സര്‍ക്കാര്‍; കടുത്ത നടപടി സര്‍വീസ് തീരാന്‍ ആറുമാസം ശേഷിക്കേ; പാക്കിസ്ഥാനും തിരിച്ചടി; ധനസഹായം ഉടന്‍ ലഭിക്കില്ല

മോഹന്‍ലാലിന്റെ 'തുടരും' ടൂറിസ്റ്റ് ബസില്‍; വ്യാജ പതിപ്പിനെതിരെ നിയമനടപടി, പ്രതികരിച്ച് നിര്‍മ്മാതാവ്

IPL 2025: എന്നെ ചവിട്ടി പുറത്താക്കിയപ്പോൾ ഒരുത്തനും തിരിഞ്ഞ് നോക്കിയില്ല, ആകെ വിളിച്ചത് കുംബ്ലെയും ദ്രാവിഡും മാത്രം; പ്രമുഖരെ കൊത്തി മുഹമ്മദ് കൈഫ് പറഞ്ഞത് ഇങ്ങനെ

കശ്മീരിൽ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്ലീപ്പർ സെല്ലെന്ന് സംശയിക്കുന്ന യുവാവ് മുങ്ങിമരിച്ചു; വീഡിയോ

IPL 2025: പിണക്കമാണ് അവർ തമ്മിൽ ഉടക്കിലാണ്..., രണ്ട് പ്രമുഖരും തമ്മിലുള്ള വഴക്ക് ആ ടീമിനെ തോൽപ്പിക്കുന്നു; വമ്പൻ വെളിപ്പെടുത്തലുമായി മുഹമ്മദ് കൈഫ്

IPL 2025: നിന്നെ കൊണ്ട് ഒന്നിനും കഴിയില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുവാണല്ലോ പന്തേ നീ, നിരാശനായി എല്‍എസ്ജി ഉടമ, തനിക്ക് അങ്ങനെ തന്നെ വേണമെന്ന് ആരാധകര്‍

ആശാ വർക്കർമാരുടെ സമരം നാലാം ഘട്ടത്തിലേക്ക്; 45 ദിവസം നീണ്ടുനിൽക്കുന്ന 'രാപകൽ സമരയാത്ര'യ്ക്ക് ഇന്ന് കാസർഗോഡ് തുടക്കം

മഴ വരുന്നുണ്ടേ.. സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പ്; നാല് ജില്ലകളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴ