തരൂര്‍ പറയുന്നത് പാര്‍ട്ടി നിലപാടല്ല; പ്രസ്താവനകള്‍ അനുചിതം; ശശരി തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ സുധാകരന്‍

ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണച്ച ശശി തരൂരിനെ തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ശശി തരൂരിന്റെ നിലപാട് പാര്‍ട്ടി നിലപാടല്ലെന്നും കെപിസിസിയോട് ചോദിക്കാതെ അദ്ദേഹം നടത്തിയ പ്രസ്താവന അനുചിതമാണെന്നും സുധാകരന്‍ പറഞ്ഞു.

നേരത്തെ ഷൗക്കത്ത് എന്ത് തെറ്റാണ് ചെയ്തതെന്ന് മനസ്സിലാകുന്നില്ലെന്ന് തരൂര്‍ പറഞ്ഞിരുന്നു. പിതാവിന്റെ പേരിലുള്ള ഫൗണ്ടേഷന്റെ കീഴില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിക്കുന്നതില്‍ തെറ്റില്ല. കോണ്‍ഗ്രസ് നിലപാട് തന്നെയാണ് ഷൗക്കത്ത് ഉയര്‍ത്തിപ്പിടിച്ചത്. വിവാദം നീട്ടിക്കൊണ്ട് പോകരുതെന്നും അച്ചടക്ക സമിതി ഉടന്‍ തീരുമാനമെടുക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിന് മറുപടി നല്‍കവേയാണ് സുധാകരന്‍ തരൂരിന്റെ നിലപാട് തള്ളിയത്. ആര്യാടന്‍ ഷൗക്കത്ത് സിപിഎമ്മിലേക്ക് വരുമെന്ന വ്യാമോഹത്തിലാണ് എ.കെ. ബാലനെ പോലെയുള്ള ബുദ്ധിശൂന്യരെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!