വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമപോരാട്ടവുമായി കെപിസിസി അധ്യക്ഷന്‍; എംവി ഗോവിന്ദനും ദേശാഭിമാനിക്കും ദിവ്യയ്ക്കുമെതിരെ മൊഴി നല്‍കി; കെ സുധാകരന്‍ നേരിട്ട് കോടതില്‍

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ദേശാഭിമാനി പത്രത്തിനുമെതിരെ കോടതിയില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയ്ക്കെതിരേയുള്ള കേസിലുംഅദേഹം എറണാകുളം സിജെഎം കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്.

മൂന്നു കേസുകളിലാണു സുധാകരന്റെ മൊഴി. കേസുമായി ബന്ധപ്പെട്ട രണ്ടു സാക്ഷികളും ഇന്നലെ കോടതിയില്‍ മൊഴി നല്‍കി. ബാക്കി സാക്ഷികളുടെ മൊഴി അടുത്ത എട്ടിനു എടുക്കും.

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പോക്സോ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരേ തെറ്റായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് സുധാകരന്‍ സിജെഎം കോടതിയില്‍ കേസ് നല്‍കിയത്. മോന്‍സണെതിരായ പോക്സോ കേസില്‍ കെ സുധാകരന്‍ കൂട്ടുപ്രതിയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ എംവി ഗോവിന്ദന്‍ പറഞ്ഞെന്നായിരുന്നു ആക്ഷേപം.

ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണു സുധാകരനെതിരേ ഗോവിന്ദന്‍ ആരോപണമുന്നയിച്ചത്. എറണാകുളത്തെ പോക്സോ കോടതി മോന്‍സനെ കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷ വിധിച്ച വാര്‍ത്തയ്ക്കൊപ്പമായിരുന്നു ദേശാഭിമാനിയിലെ സുധാകരനെതിരേയുള്ള പരാമര്‍ശം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മോന്‍സണ്‍ പീഡിപ്പിച്ച സമയത്ത് കെ. സുധാകരന്‍ അവിടെയുണ്ടായിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നെന്നായിരുന്നു ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തത്

ഇതില്‍ കൂടുതല്‍ തന്നെ അപമാനിക്കാനില്ലെന്നും വിധിപറഞ്ഞ കേസിലാണു തന്നെ മോശമായി ചിത്രീകരിച്ചതെന്നും സുധാകരന്‍ വ്യക്തമാക്കിയാണ് അദേഹം കോടതിയില്‍ കേസ് നല്‍കിയത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ