കെ.എസ്.ഇ.ബി : ഡോ. അശോകിന്റെ നീക്കങ്ങള്‍ പിണറായിയുടെയും , മന്ത്രി കൃഷ്ണന്‍ കുട്ടിയുടെയും അറിവോടെ

സി പി എം യൂണിയനുകളുടെ അപ്രമാദിത്വത്തില്‍ മുഖ്യമന്ത്രിക്ക് അസംതൃപ്്തി.

കെ എസ് ഇ ബിയിലെ സി പി എം അനുകൂല യൂണിയനുകള്‍ക്കെതിരെ ചെയര്‍മാന്‍ ഡോ. ബി അശോക് നടത്തുന്ന നീക്കങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും, വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെയും പൂര്‍ണ്ണ അറിവോടെയെന്ന് സൂചന. കെ എസ് ഇ ബിയിലെ സി പി എം . അനുകൂല യൂണിയനുകളുടെ അപ്രമാദിത്വം അവസാനിപ്പിക്കാന്‍ പിണറായി നിശ്ചയിച്ചുറപ്പിക്കുകയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എം എം മണി വൈദ്യുതി മന്ത്രിയും, എന്‍ എസ് പിള്ള വൈദ്യുതി ബോര്‍ഡ് ചെയര്‍മാനുമായിരിക്കെ സി പി എം അനുകൂല ഓഫീസേഴ്‌സ് യൂണിയനും, ജീവനക്കാരുടെ യൂണിയനുമാണ് ഏതാണ്ട് പൂര്‍ണ്ണമായും കെ എസ് ഇ ബി ഭരിച്ചിരുന്നത്. കോണ്‍ട്രാക്ടര്‍മാരും ഓഫീസേഴ്‌സ് യൂണിയനും സി പി എം നേതൃത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ബോര്‍ഡിനെ നയിച്ചിരുന്നത്. ബോര്‍ഡിന്റെ കയ്യിലുള്ള നൂറു ഏക്കറലധികം ഭൂമി എം എം മണിയുടെ അടുത്ത ബന്ധു ചെയര്‍മാനായ മൂന്നാര്‍ ടൂറിസം ഡവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പാട്ടത്തിന് നല്‍കിയതിലും വലിയ ക്രമക്കേടുകളും അഴിമതിയുമുണ്ടായിരുന്നു. എം എം മണിയെ മുന്നില്‍ നിര്‍ത്തി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും എം എം മണിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗവുമായിരുന്ന എം ജി സുരേഷാണ് ഇതിന്്് നേതൃത്വം നല്‍കിയത്. ഈ നീക്കത്തില്‍ മുഖ്യമന്ത്രിക്ക് കനത്ത അസംതൃപ്തിയുണ്ടായിരുന്നു. എം എം മണിയെ വീണ്ടും മന്ത്രിയാക്കുന്ന കാര്യത്തെക്കുറിച്ച് പിണറായി രണ്ടാം തവണ ആലോചിക്കാതിരുന്നതും ഇതു കൊണ്ടാണ്. ഇത്തരത്തില്‍ സി പി എം അനുകൂല ഓഫീസേഴ്‌സ് യൂണിയനും കെ എസ് ഇ ബിയെ മറ്റ് സി പി എം യൂണിയനുകളും ബോര്‍ഡിനെ അഴിമതിയില്‍ മുക്കുകയാണന്ന് തിര്ിച്ചറിഞ്ഞപ്പോളാണ് ഈ വിഷയം കൈകാര്യം ചെയ്യാന്‍ പിണറായി തിരുമാനിച്ചത്്.
1987 മുതല്‍ ഇങ്ങോട്ടുള്ള മന്ത്രി സഭകളിലെല്ലാം വൈദ്യതി വകുപ്പ് സി പി എം തന്നെ കൈകാര്യം ചെയ്യുകയായിരുന്നു. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എല്ലാവരെയും അമ്പരിപ്പിച്ച് കൊണ്ട് വൈദ്യുതി വകുപ്പ് ജനതാദളില കെ കൃഷ്ണന്‍കുട്ടിക്ക് നല്‍കാന്‍ മുഖ്യമന്ത്രി തിരുമാനിക്കുകയായിരുന്നു. അതോടൊപ്പം കര്‍ക്കശക്കാരനായ ഡോ. ബി അശോകിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടുവരികയും ചെയ്തു. ഇതുവഴി സി പി എം യൂണിയനുകളുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കും മൂക്ക് കയറിടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. വാട്‌സ് ആപ്പ് നിര്‍ദേശം വഴി 90 പേരെ നിയമിക്കുകയും അതിന് ഫിനാന്‍സ് വകുപ്പിന്റെ അനുമതി തേടാതിരിക്കുകയും ചെയ്തതും മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരുന്നു. എം എം മണി മന്ത്രിയായിരുന്ന കാലത്ത് കെ എസ് ഇ ബിയുടെ ഭരണം മുഴുവന്‍ കയ്യാളിയിരുന്നത് ഓഫീസേഴ്‌സ് യൂണിയന്‍ അടക്കമുള്ള സി പിഎം തൊഴിലാളി സംഘടനകള്‍ ആയിരുന്നു. അതിനെ തകര്‍ക്കണമെന്ന് ആഗ്രഹിച്ച് കൊണ്ട് തന്നെയാണ് പിണറായി കെ കൃഷണ്ന്‍ കുട്ടിക്ക് വൈദ്യുത വകുപ്പ് നല്‍കുകയും ബി അശോകിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയോഗിക്കുകയും ചെയ്തത്.
ഇത് മനസിലാക്കിക്കൊണ്ടാണ് മ്ന്ത്രി കൃഷ്ണന്‍കുട്ടി അറിഞ്ഞുകൊണ്ടാണ് ചെയര്‍മാന്‍ ഇത്തരത്തില്‍ പ്രസ്താവനകളിറക്കുന്നതെന്ന് മുന്‍ മന്ത്രി എം എം മണി പറഞ്ഞത്. കെ എസ് ഇ ബി യിലെ അഴിഞ്ഞാട്ടങ്ങളെക്കുറിച്ച് ഡോ. ബി അശോക് ഇട്ട ഫേസ് ബുക്ക് പോസ്റ്റ്് വലിയ വിവാദമായിരുന്നു. എന്നാല്‍ അത് ഇടതു സര്‍ക്കാരിന് എതിരെയല്ലന്ന്് മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞത് എം എം മണിയെ ചൊടിപ്പിച്ചിരുന്നു.

കനത്ത ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാങ്ങിക്കുന്നവരാണ് കെ എസ് ഇ ബി യിലെ ഓഫീസര്‍മാര്‍. അവരാണ് കഴിഞ്ഞ രണ്ട് ദിവസമായി വൈദ്യുതി ഭവന് മുന്നില്‍ കൊടി കുത്തി സമരം ചെയ്യുന്നത്. അത് കൊണ്ട് ഈ യൂണിയനുകളുടെ അമിതാധികാര പ്രവണതയും അഴിമതിയും അപ്രമാദിത്വവും തുടച്ച്് നീക്കാന്‍ തന്നെയാണ് പിണറായി വിജയന്റെ നിശബ്ദ പിന്തുണയോടെ മന്ത്രി കൃഷ്ണന്‍കുട്ടിയും ചെയര്‍മാന്‍ ബി അശോകും ശ്രമിക്കുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു