സർക്കാർ സ്ഥാപനങ്ങളെ തൊടാത്ത കെഎസ്ഇബി, വയനാട്ടിൽ ഊരിയത് ഒന്നര ലക്ഷം ഫ്യൂസുകൾ; ഇരുട്ടിലായി 1500 പട്ടിക വർഗ കുടുംബങ്ങൾ

ബില്ല് അടയ്ക്കാത്തതിന്റെ പേരിൽ വയനാട്ടിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ കെഎസ്ഇബി ഒന്നര ലക്ഷം പിന്നോക്ക വിഭാഗക്കാരുടെ വീടുകളുടെ ഫ്യൂസുകൾ ഊരിയെന്ന് റിപ്പോർട്ട്. ഭീമമായ കുടിശ്ശിക വരുത്തിയ സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനകൾക്കുമെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത കെഎസ്ഇബിയാണ് പിന്നോക്ക വിഭാഗങ്ങളിളെ കുടുംബങ്ങളോട് ഈ ക്രൂരത കാട്ടുന്നത്. വയനാട്ടിൽ 1,514 പട്ടിക വർഗ കുടുംബങ്ങൾ ഇപ്പോഴും ഇരുട്ടിലാണ് കഴിയുന്നത്.

നിയമസഭാ രേഖകൾ പ്രകാരം 188 കോടി ഇരുപത്തിയെട്ട് ലക്ഷം രൂപയാണ് കേരള വാട്ടർ അതോറിറ്റി നൽകാനുള്ളത്. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ് 119 കോടി അമ്പത്തിയഞ്ച് ലക്ഷവും, കേരള പൊലീസ് 72 കോടി അറുപത്തിമൂന്ന് ലക്ഷവും നൽകാനുണ്ട്. ഇതെല്ലാം കൂടി കൂട്ടിയാൽ ആയിരം കോടിയിലേറെ വരും. കെഎസ്ഇബിക്ക് സർക്കാർ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും നൽകാനുള്ള കുടിശ്ശികയാണ് ഇത്. എന്നാൽ ഇതിനെതിരെ നടപടികൾ ഒന്നും തന്നെ കെഎസ്ഇബി സ്വീകരിച്ചിട്ടില്ല.

ഇനി വയനാട്ടിൽ പണമടക്കാത്തതിന്‍റെ പേരിൽ വീടുകളിലെ ഫ്യൂസ് ഊരിയ കണക്കുകൾ പരിശോധിച്ചാൽ, കഴിഞ്ഞ മാർച്ച് 1 മുതൽ നാളിതുവരെ 1,62,376 കണക്ഷനുകളാണ് വിച്ഛേദിച്ചത്. പലരും പണമടച്ച് വൈദ്യുതി പുനസ്ഥാപിച്ചു. ഫ്യൂസ് ഊരിയ കുടുംബങ്ങളിൽ 3,113 വീടുകൾ ആദിവാസി പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരുടേതാണ്. 1514 കുടുംബങ്ങളാണ് ഇനിയും ഇരുട്ടിൽ നിൽക്കുന്നത്. ബില്ല് അടക്കാത്തവരോട് കെഎസ്ഇബിക്ക് രണ്ട് തരം നയമാണുള്ളതെന്ന് ഈ കണക്കുകളിൽ നിന്ന് വ്യക്തമാണ്.

പണമില്ലാത്ത പ്രതിസന്ധിയിൽ വലയുന്ന കെഎസ്ഇബി കണ്ണുരുട്ടുന്നത് പാവങ്ങളോട് മാത്രമാണ്. കണക്കുകൾ പ്രകാരമുള്ള ആയിരം കോടികളുടെ ഈ കുടിശ്ശിക പിരിച്ചെടുത്താൽ നിലവിലെ പ്രസിസന്ധി മാറും. ആവശ്യത്തിന് നിയമനങ്ങൾ നടത്തി ജീവനക്കാരില്ലാത്തിന്‍റെ പ്രതിസന്ധി പരിഹരിക്കാനും കെഎസ്ഇബിയെ ആധുനിക വൽക്കരിക്കാനും കഴിയും. എന്നാൽ വമ്പന്മാരെ തൊടാനുള്ള പേടി ഇതിൽ നിന്നെല്ലാം കെഎസ്ഇബിയെ പിന്തിരിപ്പിക്കുന്നു.

Latest Stories

ബ്ലാസ്റ്റേഴ്‌സ് എന്ന സുമ്മാവ; മധ്യനിരയിലേക്ക് പുതിയ ഒരു താരം കൂടെ

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം