നിര്‍മ്മാണം ഹൈക്കോടതി ഉത്തരവിനെയും മറികടന്ന്; കെ.എസ്.ഇ.ബി ഭൂമി വിവാദത്തില്‍ പുതിയ തെളിവുകള്‍ പുറത്ത്

ഹൈക്കോടതി ഉത്തരവ് പോലും തള്ളിയാണ് മുന്നാറിലെ കെ.എസ്.ഇ.ബി ഭൂമിയില്‍ അനധികൃത നിര്‍മ്മാണം നടത്തിയതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. സി പി ഐ എം ഭരിക്കുന്ന മൂന്നാര്‍ സഹകരണ ബാങ്കിനാണ് ഭൂമി നല്‍കിയിരുന്നത്.

ഇവിടെ കളക്ടറുടെ എന്‍ ഒ സി വാങ്ങാതെ നിര്‍മാണം നടത്തി. എന്‍ ഒ സി വേണമെന്ന ഹൈക്കോടതി ഉത്തരവും ലംഘിച്ചു. പിന്നീട് ഇതിനെതിരെ പരാതികളുയര്‍ന്നപ്പോള്‍ ഹൈക്കോടതി തടയുകയായിരുന്നു.

മാത്രമല്ല, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത് അതീവ സുരക്ഷ മേഖലയില്‍ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം എന്‍ ഒ സിക്ക് അപേക്ഷ നല്‍കിയിരുന്നുവെന്ന് ബാങ്ക് പ്രസിഡന്റ് കെ വി ശശി പറഞ്ഞു.

കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് സി പി എം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്ക് മൂന്നാറില്‍ ഹൈഡല്‍ ടൂറിസം പദ്ധതിക്ക് ഭൂമി നല്‍കിയത് ബോര്‍ഡ് അറിയാതെ ആണെന്നായിരുന്നു കെ എസ് ഇ ബി ചെയര്‍മാന്‍ ഡോ.ബി.അശോകിന്റെ ആരോപണം. ഇതേത്തുടര്‍ന്ന് രേഖകള്‍ വീണ്ടും പരിശോധിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി വ്യക്തമാക്കിയിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു