കെഎസ്ഇബി ചെയര്‍മാനും ഇടത് സര്‍വീസ് സംഘടനയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഓഫീസേഴ്സ് അസോസിയേഷന്‍ സമരം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ലംഘിച്ച് ഇന്ന് വൈദ്യുതിഭവന്‍ വളയും. അച്ചടക്ക നടപടി സ്വീകരിക്കുമെന്ന ചെയര്‍മാന്റെ മുന്നറിയിപ്പ് തള്ളി പ്രവര്‍ത്തകര്‍ യോഗം ചേരുകയും വൈദ്യുതി ഭവന്റെ കവാടങ്ങളില്‍ നിലകൊള്ളുകയും ചെയ്യുമെന്ന് സംഘടന വ്യക്തമാക്കി.
സമരം നേരിടാന്‍ ബോര്‍ഡ് ഡയസ്നോണ്‍ പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി കെ.എസ്.ഇ.ബിയിലെ ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തും. എന്നാല്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സമരം തീര്‍ക്കാമെന്ന് കരുതേണ്ടെന്ന് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേന്‍ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ്‌കുമാര്‍ പറഞ്ഞു.
പ്രഖ്യാപിച്ചത് പോലെ തന്നെ സമരം നടക്കും. ജീവനക്കാരെ തടയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.പ്രശ്‌നം തീര്‍ന്നില്ലെങ്കില്‍ മേയ് 15ന് നിസ്സഹകരണ സമരം ആരംഭിക്കും.അതിനു മുന്‍പായി ജനമധ്യത്തില്‍ പ്രശ്‌നങ്ങള്‍ വിശദീകരിക്കുമെന്നും സംഘടനാനേതാക്കള്‍ അറിയിച്ചു.