ഒരു കോടി രൂപ നഷ്ടപരിഹാരം വേണം; അവാസ്തവവും വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തി; യുട്യൂബ് ചാനലിനെതിരെ നിയമ നടപടിയുമായി കെഎസ്ഇബി

യുട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി കെ എസ് ഇ ബി. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കെ എസ് ഇ ബി നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. ബി ശക്തിധരന്‍ നായര്‍ വഴിയാണ് എബിസി ന്യൂസ് എന്ന യുട്യൂബ് ചാനലിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കെ എസ് ഇ ബിക്കെതിരെ സാമൂഹിക മാധ്യമങ്ങള്‍ വഴി എ ബി സി മലയാളം ന്യൂസ് വ്യാജപ്രചാരണം നടത്തിയയെന്നാണ് നോട്ടീസില്‍ ആരോപിച്ചിരിക്കുന്നത്.

വ്യാജവാര്‍ത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാര്‍ത്ഥ വസ്തുതകള്‍ അറിയിക്കുകയും ചെയ്യാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കേണ്ടിവരും എന്ന് കാണിച്ചാണ് ചാനല്‍ നടത്തിപ്പുകാരായ വടയാര്‍ സുനില്‍, ജി സിനുജി എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.

‘കെ എസ് ഇ ബി എന്ന കൊള്ളസംഘം; നിങ്ങള്‍ അറിയുന്നുണ്ടോ’ എന്ന ശീര്‍ഷകത്തില്‍ ജൂലൈ 12ന് പ്രസിദ്ധീകരിച്ച വിഡിയോയിലൂടെയാണ് ഇവര്‍ തികച്ചും അവാസ്തവവും വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തിയതെന്നാണ് കെ എസ് ഇ ബി പറയുന്നത്. കെ എസ് ഇ ബി നല്‍കുന്ന വൈദ്യുതി ബില്ലിലെ വിവിധ ഘടകങ്ങള്‍ ഒന്നൊന്നായി പരാമര്‍ശിച്ച് നടത്തിയ വ്യാജപ്രചാരണത്തിലെ ഓരോ പരാമര്‍ശങ്ങള്‍ക്കും കൃത്യവും വ്യക്തവും നിയമപരവുമായ മറുപടി രേഖപ്പെടുത്തിയാണ് വക്കീല്‍ നോട്ടീസ് അയച്ചിട്ടുള്ളത്.

ജനങ്ങളുടെ ഉടമസ്ഥതയിലുള്ള, രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന കെ എസ് ഇ ബി എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുക ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം വ്യാജപ്രചാരണങ്ങള്‍ക്കെതിരെ തുടര്‍ന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം എന്ന് കെ എസ് ഇ ബി അറിയിച്ചു.

Latest Stories

ആ കാര്യം ഓർത്തിട്ട് എനിക്ക് ഇപ്പോൾ തന്നെ പേടിയുണ്ട്, എന്ത് ചെയ്യണം എന്ന് അറിയില്ല: വമ്പൻ വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

'മരണവിവരം അറിഞ്ഞുകൊണ്ടുതന്നെ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നു'; നടൻ പറഞ്ഞതെല്ലാം നുണയെന്ന് പൊലീസ്, വാദങ്ങൾ പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു

അന്ന് സ്മിത്തിന്റെ ബുദ്ധി അശ്വിൻ കറക്കി ദൂരെയെറിഞ്ഞു, അവനെക്കാൾ തന്ത്രശാലിയായ ഒരു താരം ഇന്ന് ലോകത്തിൽ ഇല്ല; ഇതിഹാസ സ്പിന്നറുടെ പാടവം വെളിപ്പെടുത്തി മുഹമ്മദ് കൈഫ്

'പൂരം കലക്കിയത് തിരുവമ്പാടി, ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്'; ഡിജിപി തള്ളിക്കളഞ്ഞ എഡിജിപിയുടെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്

ടി 20 യിലെ ഏറ്റവും മികച്ച 5 ഫാസ്റ്റ് ബോളർമാർ, ലിസ്റ്റിൽ ഇടം നേടാനാകാതെ ജസ്പ്രീത് ബുംറയും ഷഹീൻ ഷാ അഫ്രീദിയും; ആകാശ് ചോപ്ര പറഞ്ഞ കാരണം ഇങ്ങനെ

ലോകസഭ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ മുന്നേറ്റം പലരെയും ആകുലപ്പെടുത്തുന്നു; ബിഡിജെഎസ് എക്കാലത്തും ബിജെപിയുടെ പങ്കാളി; എന്‍ഡിഎ വിടുമെന്നത് വ്യാജ പ്രചരണമെന്ന് തുഷാര്‍

ചരിത്രത്തിന് തൊട്ടരികിൽ രാഹുൽ, രോഹിത്തിനും കോഹ്‌ലിക്കും സച്ചിനും സ്വന്തമാക്കാൻ സാധിക്കാത്ത അതുല്യ നേട്ടം; പ്രതീക്ഷയിൽ താരം

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി