കാർ ഇടിച്ച് കെഎസ്ആർടിസി ബസിന്റെ പിന്നിലെ 4 ടയറുകൾ ഊരിത്തെറിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. കൊട്ടാരക്കര കോട്ടപ്പുറത്ത് രാവിലെ ഏഴിനായിരുന്നു അപകടം. പുനലൂർ ഭാഗത്തുനിന്ന് വരികയായിരുന്നു കാർ. കൊട്ടാരക്കരയിൽ നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറുക ആയിരുന്നു.
Read more
കാർ ഇടിച്ചയുടനെ ബസിന്റെ ടയറുകൾ ഊരിത്തെറിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ടയറുകൾ തെറിച്ച് ബോഡി റോഡിൽ ഉരഞ്ഞു അൽപദൂരം മുന്നോട്ടുപോയാണ് ബസ് നിന്നത്. കാറിന്റെ മുൻവശം തകർന്നിട്ടുണ്ട്. ആളപായമില്ല.