കാസര്‍ഗോഡ് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ദേശീയപാതയില്‍ ഐങ്ങോത്ത് വച്ചാണ് അപകടം നടന്നത്. കാര്‍ യാത്രികരായ കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. നീലേശ്വരം കണിച്ചിറ സ്വദേശികളായ സയിന്‍ റഹ്‌മാന്‍, ലഹബ് സൈനബ എന്നിവരാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. കാറിലുണ്ടായിരുന്ന സുഫറാബി, സെറിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതുകൂടാതെ രണ്ട് ബസ് യാത്രികര്‍ക്കും അപകടത്തില്‍ പരിക്കുണ്ട്. കാഞ്ഞങ്ങാടുനിന്ന് നീലേശ്വരത്തേക്ക് പോകുകയായിരുന്ന കാറാണ് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്.