ആലുവയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. മുട്ടത്ത് ദേശീയപാതയിലാണ് അപകടമുണ്ടായത്. ആറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. ആലുവയില്‍ നിന്നും കാക്കനാട്ടേക്ക് പോയ ബസ്സാണ് അപകടത്തില്‍പെട്ടത്. ആലുവ മെട്രോ പില്ലറിന് സമീപം ബസ് നിര്‍ത്തി ആളുകളെ ഇറക്കുന്നതിനിടയില്‍ ഒരു ലോറി ബസിന്റെ പിന്നിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസ് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കണ്ടെയിനര്‍ ലോറിയില്‍ ചെന്നിടിക്കുകയായിരുന്നു.
അപകടത്തില്‍ ബസിന്റെ പിന്‍ഭാഗവും മുന്‍ഭാഗവും തകര്‍ന്നു. മുന്‍ഭാഗത്ത് ബസ് പൊളിച്ചാണ് ഒരാളെ രക്ഷപ്പെടുത്തിയത്. അപകടത്തില്‍ പരിക്കേറ്റവരെ എറണാകുളം ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിരിക്കുന്നത്.