'മിന്നൽ പ്രഹരം'; കെഎസ്ആർടിസിക്ക് താക്കീതുമായി സിഐടിയു ജീവനക്കാർ

കെഎസ്ആർടിസിയുടെ മിന്നൽ സർവീസിന് താക്കീതുമായി സിഐടിയു ജീവനക്കാർ രംഗത്ത്. കൂടുതൽ സ്റ്റോപ്പുകളിൽ മിന്നൽ ബസുകൾ നിർത്താൻ ആവശ്യപ്പെട്ടാൽ ജോലി ബഹിഷ്കരിക്കുമെന്നാണ് ജീവനക്കാർ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചത്.

അർധരാത്രിയിൽ തനിച്ചു യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനിക്കു വീടിനടുത്ത് ഇറങ്ങാനായി കെഎസ്ആർടിസിയുടെ മിന്നൽ ബസ് നിർത്താതിരുന്ന സംഭവത്തിൽ ജീവനക്കാർക്കെതിരേ കഴിഞ്ഞ ദിവസങ്ങളിൽ വിമർശനമുയർന്നിരുന്നു.

Read more

മിന്നൽ ബസ് നിശ്ചിത സ്ഥലങ്ങളിലല്ലാതെ നിർത്തരുതെന്ന എംഡിയുടെ ഉത്തരവ് പാലിക്കുക മാത്രമേ തങ്ങൾ ചെയ്തിട്ടുള്ളൂ എന്നാണ് ജീവനക്കാരുടെ നിലപാട്. ഇത് ഇനിയും തുടരാനാണ് താല്പര്യം, അനാവശ്യമായ ആരോപണങ്ങൾ ഒഴിവാക്കണമെന്നും സിഐടിയു ജീവനക്കാർ പറഞ്ഞു.