'22 വര്‍ഷം മുന്‍പു മരിച്ച പിതാവിനെ അധിക്ഷേപിച്ച് ബസുകളില്‍ പോസ്റ്റര്‍ പതിച്ചു; കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിയുടെ കാരണം ഞാനല്ല; തുറന്നടിച്ച് സിഎംഡി

തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെ ആഞ്ഞടിച്ച് കെഎസ്ആര്‍ടിസി സിഎംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍. 22 വര്‍ഷം മുന്‍പു മരണപ്പെട്ടുപോയ എന്റെ പിതാവിനെ വരെ അധിക്ഷേപിച്ചു കെഎസ്ആര്‍ടിസി ബസുകളില്‍ പോസ്റ്റര്‍ പതിക്കുകയും സമൂഹമാധ്യമങ്ങളില്‍ കുപ്രചാരണം നടത്തുകയും ചെയ്യുന്നുവെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞദിവസം കോട്ടയത്തു ക്ലസ്റ്റര്‍ ഓഫിസറുടെ മരണത്തെ തുടര്‍ന്നു ചേര്‍ന്ന അനുശോചന സമ്മേളനത്തില്‍ സിഎംഡിയ്‌ക്കെതിരെ ഒരു കണ്ടക്ടര്‍ വ്യക്തിപരമായ ആക്ഷേപിച്ചു പ്രസംഗിച്ചിരുന്നു.

ഈ ജീവനക്കാരനെ പിന്നീടു സസ്‌പെന്‍ഡ് ചെയ്തു. വ്യക്തിപരമായി ആക്ഷേപം ചൊരിയുന്നവരുടെ നിലവാരത്തിലേക്കു താഴാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നു അദേഹം വ്യക്തമാക്കി. എന്നാല്‍ ജീവനക്കാരെയും മാനേജ്‌മെന്റിനെയും തമ്മില്‍ തെറ്റിക്കാന്‍ തെറ്റായ കാര്യങ്ങള്‍ നിരന്തരം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. കെഎസ്ആര്‍ടിസിയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രതിസന്ധിയുടെ മൊത്തം കാരണക്കാരന്‍ രണ്ടരവര്‍ഷം മുന്‍പു മാത്രം ചാര്‍ജ് എടുത്ത സിഎംഡി ആണെന്നുമുള്ള പ്രചാരണമാണു നടക്കുന്നതെന്നും ബിജു പ്രഭാകര്‍ ആരോപിച്ചു.

വെല്ലുവിളികള്‍ ഏറെ ഉണ്ടായിരുന്നുവെങ്കിലും കൃത്യമായി പഠിച്ചു വ്യക്തമായ കാഴ്ചപ്പാടോടുകൂടി സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും പിന്തുണയോടെ മുന്നോട്ടു പോവുകയാണ്. തൊഴിലാളികള്‍ക്ക് ആദ്യ പരിഗണനകൊടുത്താണ് ഓരോ മാറ്റവും കൊണ്ടുവരുന്നത്. ദീര്‍ഘദൂര സര്‍വീസുകളില്‍ 12 മുതല്‍ 16 മണിക്കൂര്‍ വരെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും തുടര്‍ച്ചയായി ഡ്യൂട്ടി എടുക്കേണ്ടി വരുന്നതു റോഡ് അപകടങ്ങള്‍ വര്‍ധിച്ചു വരുന്നതിനും ജീവനക്കാര്‍ക്കു മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു എന്നു മൂന്നു വര്‍ഷം ആരോഗ്യവകുപ്പില്‍ പ്രവര്‍ത്തിച്ച തനിക്കു ബോധ്യമായെന്നും അതിനാലാണു നടപടികളെടുത്തതെന്നും സിഎംഡി ബിജു പ്രഭാകര്‍ വ്യക്തമാക്കി.

Latest Stories

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം