Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

കെ.എസ്.ആര്‍.ടി.സിയിലെ എം-പാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഹൈക്കോടതിയുടെ ഉത്തരവ്; 4000 ജീവനക്കാര്‍ വഴിയാധാരമാകും

, 4:07 pm

കെഎസ്ആര്‍ടിസിയിലെ എം-പാനല്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് പിഎസ് സി ലിസ്റ്റിലുള്ളവരെ കെഎസ്ആര്‍ടിസിയില്‍ നിയമിക്കണമെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ത്ഥികള്‍ സര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.

പത്ത് വര്‍ഷത്തില്‍ താഴെ സര്‍വീസ് ഉള്ളവരെയും ഒരു വര്‍ഷം 120 ദിവസം ജോലി ചെയ്യാത്തവരെയുമാണ് പിരിച്ചുവിടുന്നത്. ഇതോടെ നാലായിരത്തിലധികം പേര്‍ക്ക് ജോലി നഷ്ടമാകും. ഏഴായിരത്തോളം പേരാണ് കെഎസ്ആര്‍ടിസിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഉത്തരവ് നടപ്പാക്കണമെന്നുമാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

എന്നാല്‍ കെ.എസ്.ആര്‍.ടി.സിക്ക് പറയാനുള്ളത് വ്യക്തമായി കോടതിയെ ബോധിപ്പിക്കാനായില്ലെന്ന് ആരോപണമുണ്ട്. എംപാനല്‍ ജീവനക്കാര്‍ തൊഴിലാളി ക്ഷാമമുണ്ടാകുമ്പോള്‍ ദൈനംദിന ജോലികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ടി സജ്ജമാക്കിയവരാണ്. ഇവരെ സാധാരണ കരാര്‍ തൊഴിലാളികളുടെ ഗണത്തില്‍ പെടുത്താന്‍ കഴിയില്ലെന്നാണ് ഔദ്യോഗിക വിശദീകരണം

Advertisement