നവകേരള ബസ് പതിനഞ്ച് ദിവസത്തിനുള്ളില്‍ കട്ടപ്പുറത്ത്; ബുക്കിംഗ് നിര്‍ത്തി; ബെംഗളൂരു സര്‍വീസ് നിരത്തില്‍ നിന്നും പിന്‍വലിച്ചു; കെഎസ്ആര്‍ടിസിക്ക് പുതിയ തലവേദന

നവകേരള സദസ്സ് പരിപാടിക്കായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ആഡംബര ബസ് തകരാറില്‍. സര്‍വീസ് തുടങ്ങി പതിനഞ്ച് ദിവസത്തിനുള്ളില്‍ തന്നെ ഗരുഡ പ്രീമിയം ബസിനെ (നവകേരള ബസ്) നിരത്തില്‍ നിന്നും പിന്‍വലിച്ചു. അറ്റകുറ്റ പണികള്‍ക്കായാണ് കോഴിക്കോട് ബെംഗളൂരു റൂട്ടിലോടുന്ന ബസ് നിരത്തില്‍ നിന്നും പിന്‍വലിച്ചതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.

നാളെയും മറ്റെന്നാളും ബസിന്റെ സര്‍വീസ് ഉണ്ടായിരിക്കില്ല. അതിനാല്‍ ബസിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങും കെഎസ്ആര്‍ടിസി നിര്‍ത്തിവെച്ചിട്ടുണ്ട്. അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ 24 മുതല്‍ ബസ് വീണ്ടും സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ സൗത്ത്‌ലൈവിനോട് പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ ഗരുഡ പ്രീമിയം ബസിനോട് യാത്രക്കാര്‍ക്കും തണുത്ത പ്രതികരണമാണുള്ളത്. സീറ്റു പകുതിയും കാലിയായാണ് കഴിഞ്ഞ ആഴ്ച ബസ് സര്‍വീസ് നടത്തിയത്.

ഉയര്‍ന്ന ടിക്കറ്റ് നിരക്കും സൗകര്യപ്രദമല്ലാത്ത സമയക്രമവുമാണ് യാത്രക്കാര്‍ ബസിനെ കൈവിടാന്‍ കാരണം. ഈ മാസം 5ന് സര്‍വീസ് തുടങ്ങിയ ബസില്‍ ആദ്യ ദിവസങ്ങളില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ സീറ്റുകള്‍ കാലിയായാണ് സര്‍വീസ്. 26 സീറ്റുകള്‍ മാത്രമുള്ള ബസിന് ഇരുവശങ്ങളിലേക്കും ഡീസലിന് മാത്രം 35,000 രൂപവരെ ചെലവ് വരുന്നുണ്ട്. ഇരുവശങ്ങളിലേക്കും മുഴുവന്‍ സീറ്റുകളില്‍ യാത്രക്കാര്‍ കയറിയാല്‍ ടിക്കറ്റിനത്തില്‍ 65,000 രൂപ വരെയാണ് വരുമാനമായി ലഭിക്കുന്നത്.

ഗരുഡ പ്രീമിയത്തില്‍ എന്‍ഡ് ടു എന്‍ഡ് ടിക്കറ്റാണ് നല്‍കുന്നത്. ഇതു മാറ്റി പകരം സ്റ്റേജ് ഫെയറാക്കി മാറ്റണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നിലവില്‍ ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് 1171 രൂപയാണ് നിരക്ക്.

ജിഎസ്ടി ഉള്‍പ്പെടെ 1256 രൂപ നല്‍കണം. സാധാരണ ബസുകളിലെ പോലെ ദൂരം കണക്കാക്കിയുള്ള ടിക്കറ്റ് നിരക്ക് ഈടാക്കുന്നതാണ് സ്റ്റേജ് ഫെയര്‍. എന്‍ഡ് ടു എന്‍ഡ് ടിക്കറ്റ് നിരക്കാകുമ്പോള്‍ മൈസൂരു, ബത്തേരി, കല്‍പറ്റ, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് ടിക്കറ്റ് എടുക്കുന്നവരെല്ലാം മുഴുവന്‍ നിരക്കും നല്‍കണം. ഇതു കാരണം മൈസൂരുവില്‍ നിന്നു പോലും ബസില്‍ സീറ്റുണ്ടങ്കില്‍ പോലും യാത്രക്കാര്‍ കയറുന്നില്ല.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി