വയനാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു; രക്ഷാപ്രവര്‍ത്തനത്തിനായി താമരശ്ശേരി ചുരം താത്കാലികമായി അടച്ചു; എയര്‍ ലിഫ്റ്റിങ് സാധ്യതകള്‍ തേടുന്നു

വയനാട്ടിലെ രണ്ട് ഇടങ്ങളില്‍ ഉരുള്‍പ്പെട്ടല്‍ ഉണ്ടായ പശ്ചാത്തലത്തില്‍ കോഴിക്കോട് നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. പൊലീസ് നിര്‍ദേശത്തെത്തുടര്‍ന്നാണ് വയനാട്ടിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, താമരശ്ശേരി ചുരം വഴിയുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാന്‍ വേണ്ടിയാണിത്.

വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടിയ മേഖലകളില്‍ എയര്‍ ലിഫ്റ്റിങ് അടക്കമുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലേക്കാണ് നീങ്ങുന്നതെന്ന് മന്ത്രി കെ രാജന്‍. എയര്‍ഫോഴ്‌സിന്റെ എ.എല്‍.എച്ച്, എം.ഐ17 ഹോലികോപ്റ്ററുകള്‍ പുറപ്പെട്ടിട്ടിട്ടുണ്ട്. അധികം വൈകാതെ കല്‍പറ്റ എസ്.കെ.എം.ജെ. സ്‌കൂള്‍ ഗ്രൗണ്ടിലെത്തും. എരിയല്‍ വ്യൂ ലഭ്യമാക്കി, എയര്‍ ലിഫ്റ്റിങ് സാധ്യമായ എല്ലാ ഭാഗത്തുനിന്നും പ്രവര്‍ത്തനങ്ങള്‍ നടത്തും. എന്‍ഡിആര്‍എഫിന്റെ ഒരു സംഘം ദുരന്ത ഭൂമിയിലുണ്ട്. രണ്ട് സംഘം കൂടി തിരിച്ചിട്ടുണ്ട്. ഡിഫന്‍സ് സെക്യൂരിറ്റി ടീമിന്റെ രണ്ട് സംഘവും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സിന്റെ ടീമുകളും എത്തുമെന്നും മന്ത്രി അറിയിച്ചു.

ദുരന്ത സ്ഥലത്തേക്ക് എത്തന്‍ സാധിക്കാത്ത് സ്ഥിതിയാണ് നിലവിലുള്ളതെന്ന് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. ഒരു പാലം ഒലിച്ചുപോയത് രക്ഷാദൗത്യത്തിന് വെല്ലുവിളിയാവുകയാണ്. ജില്ലാ കളക്ടറടക്കം ഹെലികോപ്റ്റര്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. സൈന്യവുമായി ബന്ധപ്പെട്ടു വരുകയാണ്. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് എല്ലാ ശ്രമങ്ങളും അവംലംബിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍