ഓണക്കാലത്ത് കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി ആദ്യ നിശ്ചയിച്ചിരുന്ന 30 സര്‍വീസുകളായിരുന്നു. എന്നാല്‍ തിരക്ക് പരിഗണിച്ച് 55 അന്തര്‍സംസ്ഥാന സര്‍വീസുകള്‍ അധികമായി നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
ചെന്നൈ, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് 22 മുതല്‍ സെപ്തംബര്‍ അഞ്ചുവരെ പ്രത്യേക സര്‍വീസുകള്‍. കൂടാതെ 23 മുതല്‍ 28 വരെയും അധിക സര്‍വീസുകളുണ്ട്.
കോഴിക്കോട് ഡിപ്പോയില്‍നിന്ന് 12 ഉം തൃശൂര്‍ ഡിപ്പോയില്‍നിന്ന് ആറും എറണാകുളം ഡിപ്പോയില്‍നിന്ന് 14 ഉം കോട്ടയത്തുനിന്ന് ആറും കണ്ണൂരില്‍നിന്ന് നാലും തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് എട്ടും സര്‍വീസുകളാണ് അധികമായി നടത്തുന്നത്.
സ്വകാര്യ സര്‍വീസുകളെ അപേക്ഷിച്ച് വന്‍ കുറവാണ് ടിക്കറ്റ് നിരക്കിലുള്ളത്. സ്പെഷ്യല്‍ സര്‍വീസുകള്‍ക്ക് ഫ്ളക്സി നിരക്ക് ബാധകമാക്കിയിട്ടുണ്ട്. ബംഗളൂരുവില്‍ അധികമായി മൂന്ന് ഡീലക്സ് ബസുകള്‍ അടിയന്തരഘട്ടത്തിലുള്ള സര്‍വീസിനായി മാറ്റിനിര്‍ത്തിയിട്ടുണ്ട്. കൂടുതല്‍ യാത്രക്കാര്‍ എത്തിയാല്‍ ഇവ പ്രയോജനപ്പെടുത്തും.
23 മുതല്‍ 28 വരെ കെഎസ്ആര്‍ടിസി നടത്തുന്ന സര്‍വീസുകള്‍
രാത്രി 9.15ന് ബംഗളൂരു-കോഴിക്കോട് (കുട്ട, മാനന്തവാടി വഴി), രാത്രി 9.45ന് ബംഗളൂരു-കോഴിക്കോട് (കുട്ട, മാനന്തവാടി വഴി), രാത്രി 9.15ന് ബംഗളൂരു- തൃശൂര്‍ (സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി), വൈകിട്ട് 6.30ന് ബംഗളൂരു – എറണാകുളം (സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി), രാത്രി 8.30ന് ബംഗളൂരു- എറണാകുളം (സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി), രാത്രി 7.10ന് ബംഗളൂരു- കോട്ടയം (സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി), രാത്രി 10.45ന് ബംഗളൂരു-കണ്ണൂര്‍ ( ഇരിട്ടി വഴി), രാത്രി 7.30ന് ബംഗളൂരു-തിരുവനന്തപുരം (നാഗര്‍കോവില്‍ വഴി).