സംസ്ഥാന ഭാരവാഹികൾക്ക് അടക്കം പൊലീസിന്റെ ക്രൂരമർദ്ദനം; നാളെ വിദ്യാഭ്യാസബന്ദ് ആഹ്വാനം ചെയ്ത് കെഎസ് യു

കെ.എസ്‌.യു കെ.എസ്‌.യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആ‍ര്‍ ബിന്ദുവിന്റെ വീട്ടിലേക്ക് നടത്തിയെ പ്രതിഷേധ മാർച്ചിൽ നടന്ന ക്രൂരമായ പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം.

മാര്‍ച്ചിൽ പങ്കെടുത്തവ‍ക്കെതിരെ പൊലീസ് നരഹത്യ നടത്തിയിരിക്കുകയാണ്. വനിതാ സംസ്ഥാന ഭാരവാഹികൾ അടക്കം ക്രൂരമായി മർദ്ദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ അറിയിച്ചു.

കേരളവർമ്മ കോളേജിലെ ജനാധിപത്യ ഇലക്ഷൻ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന ആർ. ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്‌.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തിയത്.

കെ എസ് യു സംസ്ഥാന അധ്യക്ഷന്‍റെ വാ‍ർത്താക്കുറിപ്പ്

Read more

“കേരളവർമ്മ കോളേജിലെ ജനാധിപത്യ ഇലക്ഷൻ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന ആർ ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ്‌ യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസ് നരഹത്യ നടത്തിയിരിക്കുകയാണ്. വനിതാ സംസ്ഥാന ഭാരവാഹികളെ അടക്കം ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം നാളെ കെ എസ്‌ യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിഷയത്തിന്റെ ഗൗരവം മുന്നിൽകണ്ട് പ്രതിഷേധ മാർച്ചുകൾ, പ്രകടനങ്ങൾ തുടങ്ങിയവ നടത്താനും  കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് ആഹ്വാനം ചെയ്തു.”