ആലപ്പുഴ ജില്ലയില്‍ ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

ആലപ്പുഴ ജില്ലയില്‍ ഇന്ന് കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെഎസ്യു പ്രവര്‍ത്തകരെ എസ്എഫ്ഐക്കാര്‍ മര്‍ദിച്ചെന്ന് ആരോപിച്ചാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ, അമ്പലപ്പുഴ ഗവ.കോളജിലെ കെഎസ്യു വിജയാഘോഷത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നവരെ ആശുപത്രിയില്‍ വച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് കെഎസ്യു ആരോപിച്ചു. ഉച്ചയോടെ അമ്പലപ്പുഴ ഗവ. കോളജിന് മുന്നില്‍ കെഎസ്‌യു പ്രവര്‍ത്തകരും എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.

കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് ഒഴികെ മുഴുവന്‍ സീറ്റിലും കെഎസ്‌യു വിജയിച്ചിരുന്നു. ഇതിന്റെ വിജയാഘോഷമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കോജേള് അധികൃതരുടെ പരായിയെ തുടര്‍ന്ന് പൊലസീ അക്രമം നടന്ന സ്ഥലത്ത് എത്തിയിരുന്നു.

Latest Stories

കോക്കമംഗലം ചേന്നോത്ത് കക്കാട്ടുചിറയില്‍ കുട്ടിയമ്മ സിറിയക് അന്തരിച്ചു

കന്നിയങ്കത്തിനായി പ്രിയങ്ക ഇന്ന് വയനാട്ടിൽ; നാമനിർദ്ദേശ പത്രിക സമർപ്പണം ഖാർഗെയ്ക്കും സോണിയക്കും രാഹുലിനുമൊപ്പം

നീ എന്നെ ശപിക്കുണ്ടാകും അല്ലെ, ലോകകപ്പ് ഫൈനലിന് മുമ്പ് സൂപ്പർ താരം അങ്ങനെ എന്നോട് പറഞ്ഞു; നിർണായക വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

'സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്കും അങ്ങനെ തോന്നും, പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കില്‍ രഹസ്യമായി ചെയ്യൂ'

"റിഷഭ് പന്തിന് സംഭവിച്ച വാഹന അപകടം ഒരു കണക്കിന് അദ്ദേഹത്തിന് ഗുണമായി"; മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ് അഭിപ്രായപ്പെട്ടു

ബദല്‍ സ്‌കൂളുകളുടെ മറവില്‍ മദ്രസകളെ വേട്ടയാടാന്‍ അനുവദിക്കില്ല; ബാലാവകാശ കമ്മീഷന്‍ നടത്തുന്ന നീക്കങ്ങള്‍ അനുവദിക്കില്ല; പ്രതിരോധിക്കാന്‍ മദ്രസാ ബോര്‍ഡ് കോര്‍ഡിനേഷന്‍ കമ്മിറ്റി

നവീന്‍ ബാബുവിന്റെത് ആത്മഹത്യ തന്നെ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി

ജാർഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി; എംഎൽഎമാരുൾപ്പെടെ പത്തോളം പേർ രാജി വെച്ചു

'നെറ്റ് സെഷനുകള്‍ ഗൗരവമായി എടുക്കുന്നില്ല'; ഇന്ത്യന്‍ താരത്തിനെതിരെ അച്ചടക്ക നടപടി, ടീമില്‍നിന്നും പുറത്ത്

രഞ്ജി ട്രോഫി 2024-25: തമിഴ്നാടിനെതിരെ തോല്‍വി ഒഴിവാക്കാന്‍ തകര്‍ത്ത് അഭിനയിച്ച് നവ്ദീപ് സൈനി, വിമര്‍ശനം