ഭര്‍ത്താവിന്റെയും ബിനാമികളുടെയും പേരില്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടി; പിപി ദിവ്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കെഎസ്‌യു

കണ്ണൂര്‍ മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കെഎസ്‌യു രംഗത്ത്. പിപി ദിവ്യയ്ക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. ഭര്‍ത്താവിന്റെയും ബിനാമികളുടെയും പേരില്‍ പിപി ദിവ്യ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.

Read more

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കരാറുകള്‍ ബിനാമി കമ്പനിക്ക് നല്‍കി. കമ്പനി ഉടമയായ ആസിഫിന്റേയും ദിവ്യയുടെ ഭര്‍ത്താവിന്റേയും പേരില്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും ഷമ്മാസ് ആരോപിച്ചു.