കെഎസ്‌യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി കഞ്ചാവുമായി പിടിയിലായി. ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി റിസ്വാന്‍ നാസര്‍ ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് എക്‌സൈസ് അഞ്ച് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് റിസ്വാന്‍ നാസര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി 10.30ന് പെരുമ്പിള്ളിറ ഭാഗത്തുനിന്നാണ് റിസ്വാന്‍ പിടിയിലാകുന്നത്. പട്രോളിങിനിടെ എക്സൈസ് സംഘത്തെ കണ്ട റിസ്വാന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ വിശദമായി പരിശോധിച്ചതോടെയാണ് കഞ്ചാവ് കണ്ടെത്തിയത്.
Read more
ഇതിന് പിന്നാലെ റിസ്വാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇതിന് ശേഷം റിസ്വാനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.