ശ്രീജിത്തിനെ വെല്ലുവിളിച്ച് കെ എസ് യു നേതാവ്; വാങ്ങിയ ധനസഹായം സര്‍ക്കാരിലേക്ക് തിരിച്ചടിപ്പിക്കുമെന്നു ഭീഷണി

ശ്രീജിത്തിനെ വെല്ലുവിളിച്ച് കെ എസ് യു നേതാവ് രംഗത്ത്. ശ്രീജിത്തിന്റെ അനുജന്‍ ശ്രീജീവിന്റെ മരണം ആത്മഹത്യയാണെന്നു തെളിഞ്ഞാല്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ചടിപ്പിക്കുമെന്നാണ് ഭീഷണി. കെ എസ് യു നേതാവ് ശ്രീദേവ് സോമനാണ് ശ്രീജിത്തിനെ വെല്ലുവിളിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.

ശ്രീജിത്ത് നടത്തുന്ന നിരാഹര സമരത്തിനു എതിരെ ശ്രീദേവ് സോമന്‍ ഫെയ്‌സ്ബുക്കില്‍ ആരോപണങ്ങള്‍ ഉന്നിയിക്കുന്നുണ്ട്.
ശ്രീജിത്തിന്റെ സമരം സ്വന്തം അനുജന്റെ മരണത്തിന്റെ സത്യം അറിയാന്‍ വേണ്ടിയല്ല മറിച്ച് സര്‍ക്കാരില്‍
നിന്നും കൂടുതല്‍ പണം കിട്ടാനും സര്‍ക്കാര്‍ ജോലി സ്വന്തമാക്കാനും വേണ്ടിയാണ്. ശ്രീജിത്തിന്റെ കൂടെയുള്ള അനുഷ്മ ബഷീര്‍, ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ഡ് തുടങ്ങിയവര്‍ പബ്ലിസിറ്റിക്ക് വേണ്ടി മാത്രം ചൂറ്റും കൂടിയവരാണ്.

നേരെത്ത സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊന്നതില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരാഹരം കിടിക്കുന്ന ശ്രീജിത്തിനെ കാണാനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തിയിരുന്നു. താങ്കള്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് ഞങ്ങള്‍ താങ്കളെ വന്ന് കണ്ടിരുന്നു. അന്ന് താങ്കള്‍ പറഞ്ഞത് റോഡരികില്‍ സമരം കിടന്നാല്‍ പൊടിയടിക്കും , കൊതുകുകടിക്കും എന്നൊക്കെയാണ് . അതാണോ സാറെ സഹായം . ഇത് പൊതുജനം കാണുന്നുണ്ട് എന്നു ആന്‍ഡേഴ്സണ്‍ പറഞ്ഞിരുന്നു.

ഈ സംഭവത്തിനു ശേഷം രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍്‌ഡേഴ്‌സണ് മറുപടി നല്‍കുമെന്ന് ശ്രീദേവ് പറഞ്ഞിരുന്നു. പിന്നീട് ആന്‍ഡേഴ്സണിന്റെ വീടിന്റെ നേരെ ആക്രമണം ഉണ്ടായത്.

Latest Stories

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം