കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറിയ്ക്ക് മര്‍ദ്ദനം; മര്‍ദ്ദിച്ചത് എറണാകുളം കെഎസ്‌യു ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലെന്ന് പരാതി

എറണാകുളത്ത് കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറിയ്ക്ക് സ്വന്തം സംഘടനയില്‍ നിന്ന് മര്‍ദ്ദനമെന്ന് പരാതി. കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറി മുഹമ്മദ് നിയാസിനാണ് മര്‍ദ്ദനമേറ്റതായി പരാതിയുള്ളത്. കെഎസ്‌യു എറണാകുളം ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. മഹാരാജാസ് കോളേജിലെ കെഎസ്‌യുവിന്റെ മുന്‍ യൂണിറ്റ് പ്രസിഡന്റായിരുന്നു മുഹമ്മദ് നിയാസ്.

മഹാരാജാസ് കോളേജ് യൂണിറ്റ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് നിയാസിന്റെ പരാതി. കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന് അയച്ച പരാതിയുടെ പകര്‍പ്പ് കെപിസിസി പ്രസിഡന്റ് കെ സുധാകരനും കെപിസിസി സംഘടനാ സെക്രട്ടറി എം ലിജുവിനും എന്‍എസ്യു ദേശീയ അധ്യക്ഷനും എറണാകുളം ഡിസിസി പ്രസിഡന്റ് ഷിയാസിനും ജില്ലയിലെ കെഎസ്യുവിന്റെ ചുമതലയുള്ള നേതാവിനും കൈമാറിയിട്ടുണ്ട്.

കെഎസ്‌യു ജില്ലാ ഭാരവാഹികളായ കെഎം കൃഷ്ണലാല്‍, അമര്‍ മിഷല്‍ പളളച്ചി, കെവിന്‍ കെ പോള്‍സ്, സഫ്‌വാന്‍, അമല്‍ തോമി എന്നിവര്‍ക്കെതിരെയാണ് പരാതി. കഴിഞ്ഞ ദിവസം മഹാരാജാസ് കോളേജിലെ കെഎസ്യു യൂണിറ്റ് സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം.

Latest Stories

RR VS KKR: പൊക്കി പൊക്കി ചെക്കൻ ഇപ്പോൾ എയറിലായി; വീണ്ടും ഫ്ലോപ്പായ വൈഭവിനെതിരെ വൻ ആരാധകരോഷം

കേരളം ഇനി ചുട്ടുപൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

RR VS KKR: നീയൊക്കെ എന്നെ കുറെ കളിയാക്കി, ഇതാ അതിനുള്ള മറുപടി; കൊൽക്കത്തയ്‌ക്കെതിരെ റിയാൻ പരാഗിന്റെ സിക്സർ പൂരം

RR VS KKR: ജയ്‌സ്വാളിനെ പച്ചതെറി വിളിച്ച് പരാഗ്, എന്നാപ്പിനെ നീ ഒറ്റയ്ക്ക് അങ്ങ് കളിക്ക്, രാജസ്ഥാന്‍ ടീമിന് ഇത് എന്ത് പറ്റി, അവസരം മുതലാക്കി കൊല്‍ക്കത്ത

കെഎസ് വീഴുമോ?, പ്രവര്‍ത്തകര്‍ തിരിച്ചറിയുന്ന നേതാവ് വരുമോ?; 'ക്യാപ്റ്റനാകാന്‍' കോണ്‍ഗ്രസ് ക്യാമ്പിലെ അടിതട

വീണിതല്ലോ കിടക്കുന്നു പിച്ചിൽ ഒരു മൊബൈൽ ഫോൺ, കൗണ്ടി മത്സരത്തിനിടെ താരത്തിന്റെ പോക്കറ്റിൽ നിന്ന്...; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ആരാധകർ

റാബീസ് വന്നിട്ടും രക്ഷപ്പെട്ട ലോകത്തിലെ ഒരേയൊരാള്‍ ! കോമയിലാക്കി അവളെ രക്ഷിച്ചെടുത്ത അസാധാരണ ചികില്‍സ..

സൂര്യയുടെ ആ സീനുകള്‍ കട്ട് ചെയ്യേണ്ടി വന്നു, ഒരു മാസം കഴിയട്ടെ മുഴുവന്‍ രംഗങ്ങളുള്ള വേര്‍ഷന്‍ പുറത്തിറക്കും: കാര്‍ത്തിക് സുബ്ബരാജ്

RR VS KKR: സഞ്ജുവിനെ മാത്രമല്ല, അവനെയും ഇനി രാജസ്ഥാന് വേണ്ട, കൊല്‍ക്കത്തയ്‌ക്കെതിരെ ഒഴിവാക്കി റിയാന്‍ പരാഗ്, ഇന്നെങ്കിലും ജയിച്ചാല്‍ മതിയായിരുന്നു

ഹൂതി വിമതരുടെ ബാലസ്റ്റിക് മിസൈൽ ഇസ്രയേലിലെ പ്രധാന വിമാനത്താവളത്തിൽ പതിച്ചു; ഏഴിരട്ടി മടങ്ങിൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ സൈന്യം