കേരള സർവ്വകലാശാലയിൽ ബുധനാഴ്ച വൈകീട്ട് സെനറ്റ് തിരഞ്ഞെടുപ്പിനിടെ സംഘർഷാവസ്ഥ ഉടലെടുത്തു. കേരള സ്റ്റുഡൻ്റ്‌സ് യൂണിയനും (കെഎസ്‌യു) സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. രജിസ്ട്രാറുടെ ഒത്താശയോടെ കെഎസ്‌യു തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്. 15 ബാലറ്റ് പേപ്പറുകൾ കാണാതായതിനെ തുടർന്ന് വോട്ടെടുപ്പ് നടപടികൾ താൽക്കാലികമായി നിർത്തിവച്ചു.
Read more
യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ഏഴ് സീറ്റും കെഎസ്‌യു രണ്ട് സീറ്റും നേടി. സംവരണ സീറ്റുകളിലാണ് കെഎസ്‌യുവിൻ്റെ വിജയം. ഇത് രജിസ്‌ട്രാറുടെ സഹായത്തോടെ ലഭിച്ചതാണെന്ന് എസ്എഫ്ഐ അവകാശപ്പെടുന്നു. ഇതിൽ ഇടപെട്ടെന്നാരോപിച്ചുള്ള പ്രതിഷേധം തുടർന്നുണ്ടായ സംഘർഷത്തിൽ കലാശിച്ചു. ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിച്ചുവെന്ന് ഇരു പാർട്ടികളും പരസ്പരം ആരോപിക്കുന്നു. ഈ തർക്കം വാക്ക് തർക്കത്തിലേക്കും സംഘർഷത്തിലേക്കും നീങ്ങി. തിരഞ്ഞെടുപ്പ് നിർത്തിവച്ചതിനെ തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ ഹാളിൽ നിന്ന് ഇറങ്ങി പ്രതിഷേധിച്ചു.