സമസ്തയെ തലയും വാലും പറഞ്ഞ് ചെറിയൊരു മീനാക്കാൻ നോക്കേണ്ട; അതൊരു മഹാപ്രസ്ഥാനം; കെ ടി ജലീൽ

തട്ടം വിവാദത്തിൽ സമസ്തയെ സംബന്ധിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നടത്തിയ പരാമർശത്തെ എതിർത്ത് കെ ടി ജലീൽ.തലയും വാലുമുണ്ടാകാൻ സമസ്ത ഒരു മീനല്ലെന്നായിരുന്നു കെ ടി ജലീലിന്റെ പ്രതികരണം. സമസ്തയെ തലയും വാലും പറഞ്ഞ് ചെറിയൊരു മീനാക്കാൻ നോക്കേണ്ട. അതൊരു മഹാ പ്രസ്ഥാനമാണെന്നും ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

സമസ്തയുടെ മസ്തിഷ്കം മുസ്ലിം ലീഗിനൊപ്പമാണെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് സാദിഖലി ശിഹാബ് തങ്ങൾ ഇന്നലെ പ്രതികരിച്ചത്. തട്ടം വിവാദത്തെ എതിർക്കുകയാണ് ലീഗ് ചെയ്തതെന്നും സമസ്തയ്ക്ക് ഏതെങ്കിലും തരത്തിൽ പരാതി ഉള്ളതായി അറിയില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ ഇന്നലെ പറഞ്ഞിരുന്നു.

കെ ടി ജലീലിന്‍റെ കുറിപ്പ്’;

കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവർണ്ണ സങ്കൽപ്പങ്ങളാണ്. ജൻമിത്വം നാടുനീങ്ങിയിട്ട് കാലം എത്ര പിന്നിട്ടു. സമസ്തയെ തലയും വാലും പറഞ്ഞ് ചെറിയൊരു മീനാക്കാൻ നോക്കേണ്ട. അതൊരു മഹാ പ്രസ്ഥാനമാണ്.

പണ്ഡിതൻമാർ പ്രവാചകൻമാരുടെ പിൻമുറക്കാരാണ്. അവർ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കും. ആദരിക്കേണ്ടവരെ ആദരിക്കും. സമസ്തയെ വെറുതെ വിട്ടേക്കുക. പണ്ഡിതൻമാരുടെ ”മെക്കട്ട്” കയറാൻ നിന്നാൽ കയറുന്നവർക്ക് അത് നഷ്ടക്കച്ചവടമാകും. സമസ്തയെ *കുടിയാനായി” കാണുന്ന ചില രാഷ്ട്രീയ ജനമിമാരുടെ ”ആഢ്യത്വം” കയ്യിൽ വെച്ചാൽ മതി. സമസ്തക്ക് ബഹുമാനം കൊടുത്ത് ആദരവ് തിരിച്ചു വാങ്ങാൻ ലീഗ് നേതൃത്വം പഠിക്കണം.

Latest Stories

ഇങ്ങനെ വിദ്വേഷം പ്രചരിപ്പിക്കുന്നത്, അറ്റ്‌ലിയുടെ ലുക്കിനെ ഞാന്‍ എവിടെയാണ് കളിയാക്കുന്നത്..; വിമര്‍ശനങ്ങളോട് കപില്‍ ശര്‍മ്മ

സംസ്ഥാനത്ത് വീണ്ടും പൊലീസ് ആത്മഹത്യ; രാമമംഗലം സ്റ്റേഷനിലെ ഡ്രൈവർ സി. ബിജുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സർക്കാർ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ല; കർശന നടപടിയെന്ന് വി ശിവൻകുട്ടി

ഇന്നലെ പലസ്തീൻ, ഇന്ന് ബംഗ്ലാദേശ്; പ്രിയങ്കാ ഗാന്ധിയുടെ ഐക്യദാര്‍ഢ്യം ഇന്നും ചർച്ച, സമാന ബാഗുകളുമായി പ്രതിപക്ഷ എംപിമാരും പാർലമെന്റിൽ

സ്വര്‍ണം വീണ്ടും മുന്നോട്ടുതന്നെ; യുഎസ് ഫെഡറല്‍ റിസര്‍വ് പിടിച്ചുകെട്ടുമോ വിലയെ? മഞ്ഞ ലോഹത്തിന്റെ ഭാവി നാളെ അറിയാം

BGT 2024-25: രോഹിത് ഇത് സ്വയം തിരഞ്ഞെടുത്ത വിധി, പരിഹാരം ഒന്നേയുള്ളു; നിരീക്ഷണവുമായി പുജാര

ഓട്ടിസമാണ്, കുട്ടികള്‍ ഉണ്ടാവില്ല എന്ന കമന്റുകളൊക്കെ ഞാന്‍ കണ്ടു, ഒരുപാട് ഭീഷണി കോളുകളും എനിക്ക് വരുന്നുണ്ട്; വെളിപ്പെടുത്തി ബാലയുടെ മുന്‍ ഭാര്യ

എന്താണ് ടെസ്റ്റ് ക്രിക്കറ്റിലെ ഫോളോ ഓൺ നിയമം?

പള്ളിത്തർക്കം: ആറ് പള്ളികളുടെ കൈമാറ്റത്തിൽ തൽസ്ഥിതി തുടരണം; നിർദേശം നൽകി സുപ്രീം കോടതി

ശ്രീലങ്കയുടെ മണ്ണില്‍ നിന്നും ഒരിക്കലും ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന നീക്കം ഉണ്ടാകില്ല; കടബാധ്യതയില്‍ കരകയറാന്‍ സഹായിച്ചതിന് നന്ദിയെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ