നേമത്തിന്റെ മുഴുവൻ ചുമതലയും കുമ്മനത്തിന് നൽകി ആർ.എസ്.എസ്:  വിജയസാദ്ധ്യത മുന്നിൽ കണ്ടെന്ന് സൂചന

നേമത്തിന്റെ മുഴുവൻ ചുമതലയും കുമ്മനം രാജശേഖരന് നൽകി ആർഎസ്എസ്. തിരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും അദ്ദേഹം മണ്ഡലത്തിൽ തന്നെ തുടർന്ന് പ്രവർത്തിക്കട്ടെയെന്നാണ് സംഘടനാ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് നേമത്തെ വികസന പ്രവർത്തനങ്ങളുടെ ആലോചനകൾ ആരംഭിച്ചതായി കുമ്മനം രാജശേഖരനും വ്യക്തമാക്കി. നേമത്ത് വിജയസാദ്ധ്യത മുന്നിൽ കണ്ടാണ് ആർഎസ്എസ് ഇത്തരം നീക്കം നടത്തിയതെന്നാണ് സൂചന.

നേമത്ത് ആസൂത്രണ സമിതി വിദഗ്ദ്ധൻമാരടങ്ങുന്ന സമിതി രൂപീകരിച്ചു കഴിഞ്ഞു. അവരുമായുള്ള ചർച്ചകൾ നടന്നു. വികസന പദ്ധതികൾ തയ്യാറാക്കി കഴിഞ്ഞെന്നും കുമ്മനം പറഞ്ഞു. നേമത്ത് ജയിക്കുക കൂടി ചെയ്‌താൽ സംസ്ഥാന ബിജെപിയിൽ കുമ്മനത്തിന് കരുത്തനാകാമെന്നും തത്കാലം സംഘടനാ പ്രചാരകനെന്ന പഴയ പദവിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരേണ്ടതില്ലെന്നും ആർഎസ്എസ് കണക്കാക്കുന്നു.

അതേസമയം, പഴയതുപോലെ ആർഎസ്എസ് ചുമതലകളിലേക്ക് മടങ്ങാനില്ലെന്ന് കുമ്മനവും വ്യക്തമാക്കിയിട്ടുണ്ട്. നേമത്തെ ജയവും തോൽവിയും എന്നതല്ല, മണ്ഡലത്തിന്റെ വികസനമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ഇന്ത്യയുടെ റെഡ് കോറിഡോർ ആക്രമണം തുടരുന്നു: 22 മാവോയിസ്റ്റുകളും ഒരു ജവാനും കൊല്ലപ്പെട്ടു

കണ്ണൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

കര്‍ണാടകയില്‍ സാമൂഹിക പദ്ധതികള്‍ക്ക് പണമില്ല; എംഎല്‍എമാരുടെ ശമ്പളത്തില്‍ ഇരട്ടി വര്‍ദ്ധന

യുഎസ് ഗവൺമെന്റ് വെബ്‌സൈറ്റുകളിൽ നിന്നും നയങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളെ ഒഴിവാക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്

ആശ പ്രവര്‍ത്തകരുടെ ഓണറേറിയം; കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധന അനുസരിച്ച് സംസ്ഥാനവും വര്‍ദ്ധിപ്പിക്കും; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

10,152 ഇന്ത്യക്കാർ വിദേശ ജയിലുകളിൽ കഴിയുന്നു; വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് രാജ്യസഭയിൽ

സമദൂരം അവസാനിപ്പിച്ചാല്‍ ചിലര്‍ വാഴും, ചിലര്‍ വീഴും; ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മുന്നറിയിപ്പുമായി ഓര്‍ത്തഡോക്സ് സഭ

വിട്ടുമാറാത്ത വയറുവേദന; യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ ചെയ്തു; യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

വടക്കൻ ഗാസയിൽ കരാക്രമണം ആരംഭിച്ച് ഇസ്രായേൽ

ഫോട്ടോഷൂട്ടിനിടെ കളര്‍ബോംബ് നവവധുവിന്റെ ദേഹത്ത് പതിച്ചു; പരിക്കുകളോടെ യുവതി ചികിത്സയില്‍